Wednesday, February 20, 2019 Last Updated 7 Min 24 Sec ago English Edition
Todays E paper
Ads by Google
Saturday 11 Aug 2018 12.19 AM

വിയ്യാ റയാലിലേക്ക്‌ ഇതു മൂന്നാം വട്ടം സാന്റി കാസറോള തിരിച്ചെത്തി; മാജിക്കിലൂടെ

uploads/news/2018/08/240406/4.jpg

മാഡ്രിഡ്‌: ഏഴു വര്‍ഷത്തിനു ശേഷം തിരിച്ചെത്തിയ സാന്റി കാസറോളയെ മാജിക്കിലൂടെ ആരാധകര്‍ക്കു മുമ്പില്‍ അവതരിപ്പിച്ചു വിയ്യാറയാല്‍. കാലിയായ ഒരു ഗ്ലാസ്‌ ട്യൂബില്‍ പുകനിറച്ച ശേഷം അതില്‍ കാസറോളയെ പ്രത്യക്ഷപ്പെടുത്തിയാണ്‌ ആരാധകര്‍ക്കു മുന്നില്‍ വിയ്യാറയാല്‍ വിസ്‌മയം ഒരുക്കിയത്‌.
ഇംഗ്ലീഡഷ്‌ പ്രീമിയര്‍ ലീഗ്‌ ക്ലബ്‌ ആഴ്‌സണില്‍ നിന്നാണ്‌ മധ്യനിര താരമായ കാസറോള വിയ്യാറയാലില്‍ തിരിച്ചെത്തിയത്‌. താന്‍ കളിച്ചു വളര്‍ന്ന ക്ലബിലേക്ക്‌ താരത്തിന്റെ മൂന്നാം വരവാണിത്‌.
വിയ്യാറയാല്‍ ബി ടീമിലൂടെയാണ്‌ കാസറോള സീനിയര്‍ തലത്തിലേക്കു വളര്‍ന്നു വന്നത്‌. തുടര്‍ന്ന്‌ 2003-2006 സീസണില്‍ ലാ ലിഗയില്‍ വിയ്യാറയാല്‍ സീനിയര്‍ ടീമിനു വേണ്ടി പന്തു തട്ടിയ കാസറോള 54 മത്സരങ്ങളില്‍ നിന്ന്‌ രണ്ടു ഗോളുകള്‍ നേടിയിരുന്നു.
2006-ല്‍ റിക്രിയേറ്റീവോയിലേക്കു പോയ കാസറോള ഒരു വര്‍ഷത്തിനു ശേഷം 2007-ല്‍ തിരച്ചെത്തിയിരുന്നു. പിന്നീട്‌ 2011 വരെ വിയ്യാറയാലിന്റെ മധ്യനിര നിയന്ത്രിച്ച താരം 127 മത്സരങ്ങളില്‍ നിന്ന്‌ 23 ഗോളുകള്‍ നേടി. 2011-ല്‍ മലാഗയിലേക്കും പിന്നീട്‌ 2012-ല്‍ ആഴ്‌സണലിലേക്കും മാറി.
ആറു സീസണുകളില്‍ ആഴ്‌സണലില്‍ പന്തു തട്ടിയ കാസറോള 129 മത്സരങ്ങളില്‍ നിന്ന്‌ 25 ഗോളുകള്‍ നേടി. കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി പരുക്കുമൂലം താരം കളിക്കളത്തില്‍ നിന്ന്‌ പുറത്തായിരുന്നു. തുടര്‍ന്നാണ്‌ ഒരു വര്‍ഷത്തെ കരാറില്‍ വിയ്യാറയാലില്‍ എത്തിയത്‌.

Ads by Google
Saturday 11 Aug 2018 12.19 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW