Friday, November 16, 2018 Last Updated 4 Min 31 Sec ago English Edition
Todays E paper
Ads by Google
Saturday 11 Aug 2018 12.19 AM

പുതിയ നിയമവുമായി ഇ.പി.എല്‍. തുടങ്ങി

uploads/news/2018/08/240405/3.jpg

ലണ്ടന്‍: മുന്‍ ചാമ്പ്യന്മാരായ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡും ലെസ്‌റ്റര്‍ സിറ്റിയും തമ്മില്‍ ഇന്നലെ അര്‍ധരാത്രി കൊമ്പുകോര്‍ത്തതോടെ ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ 2018-19 സീസണിനു തുടക്കമായി. പുതിയ സീസണില്‍ പുത്തന്‍ നിയമങ്ങളും മാറ്റങ്ങളുമായാണ്‌ ഇ.പി.എല്‍. എത്തുന്നത്‌. ലോകഫുട്‌ബോളില്‍ തന്നെ ശ്രദ്ധേയമാകുന്ന നിയമങ്ങളാണ്‌ പുതുതായി ഇ.പി.എല്ലില്‍ ഏര്‍പ്പെടുത്തിയത്‌.മോശം പെരുമാറ്റത്തിനു പരിശീലകര്‍ക്ക്‌ മുന്നറിയിപ്പു നല്‍കുക തുടങ്ങി ഉത്തേജക പരിശോധനയ്‌ക്കു താരങ്ങളെ തെരഞ്ഞെടുക്കുന്ന രീതിയില്‍ വരെ ഇക്കുറി മുതല്‍ മാറ്റം വരും. ഇതില്‍ പ്രധാന നിയമങ്ങള്‍ ചുവടെ.
1.) പരിശീലകര്‍ക്ക്‌ വിലക്ക്‌
പ്രീമിയര്‍ ലീഗ്‌ മത്സരങ്ങള്‍ക്കിടെ മോശം പെരുമാറ്റം നടത്തുന്ന പരിശീലകര്‍ക്ക്‌ ഒരു മത്സരം മുതല്‍ ദീര്‍ഘകാല വിലക്ക്‌ ഏര്‍പ്പെടുത്തും. ഇതുവരെ മോശം പെരുമാറ്റത്തിന്‌ പരിശീലകരെ ചുവപ്പ്‌ കാര്‍ഡ്‌ കാട്ടി ഡഗ്ഗൗട്ടില്‍ നിന്നു പറഞ്ഞയയ്‌ക്കുകയായിരുന്നു പതിവ്‌.
ഇനി കാര്‍ഡുകള്‍ക്ക്‌ പകരം മുന്നറിയിപ്പ്‌ നല്‍കുകയാണ്‌ ചെയ്യുക. റഫറിയില്‍ നിന്ന്‌ നാലു തവണ മുന്നറിയിപ്പ്‌ ലഭിച്ച പരിശീലകനെ ഒരു മത്സരത്തില്‍ വിലക്കും. എട്ടു തവണ റഫറി മുന്നറിയിപ്പ്‌ നല്‍കുന്ന പരിശീലകന്‌ രണ്ട്‌ മത്സരങ്ങളില്‍ വിലക്കും, 12 തവണ ആകുമ്പോള്‍ മൂന്ന്‌ മത്സരത്തിനിന്നും 16 തവണ മോശം പെരുമാറ്റം നടത്തിയാല്‍ ദീര്‍ഘകാല വിലക്കും ലഭിക്കും.
2.) പരിശീലകര്‍ക്ക്‌ ഐ പാഡ്‌ ഉപയോഗിക്കാം
ഡഗ്ഗൗട്ടില്‍ താരങ്ങള്‍ക്കോ, പരിശീലകര്‍ക്കോ മറ്റ്‌ ഒഫീഷ്യലുകള്‍ക്കോ മൊബൈല്‍ ഫോണ്‍, ഐ പാഡ്‌ തുടങ്ങിയ ഇലക്‌ട്രോണിക്‌ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്നു വിലക്കുണ്ടായിരുന്നു.
ഈ സീസണ്‍ മുതല്‍ പരിശീലകര്‍ക്ക്‌ ബെഞ്ചില്‍ ടെക്‌നോളജി ഉപയോഗിക്കാന്‍ അനുവാദമുണ്ട്‌. ഐപാഡിലോ ടാബിലൊ ഒക്കെ മത്സരങ്ങള്‍ കാണാനും തന്ത്രങ്ങള്‍ ഒരുക്കാനും കളിക്കാര്‍ക്ക്‌ നിര്‍ദേശങ്ങള്‍ നല്‍കാനും ഇത്‌ സഹായിക്കും. പക്ഷെ ഈ വീഡിയോ വെച്ച്‌ റഫറിമാരോട്‌ തര്‍ക്കിക്കാന്‍ അവകാശമുണ്ടാകില്ല.
3.) മഞ്ഞക്കാര്‍ഡ്‌ കാരി ഓവര്‍ ചെയ്യില്ല
പ്രീമിയര്‍ ലീഗ്‌ മത്സരങ്ങളില്‍ ലഭിക്കുന്ന മഞ്ഞക്കാര്‍ഡുകള്‍ ഇനി മുതല്‍ പ്രീമിയര്‍ ലീഗില്‍ മാത്രമേ കണക്കാക്കുകയുള്ളു. നേരത്തെ ഇ.പി.എല്‍. മത്സരങ്ങളിലെയ മഞ്ഞക്കാര്‍ഡ്‌ എഫ്‌.എ. കപ്പിലും ലീഗ്‌ കപ്പിലും ഒക്കെ പരിഗണിക്കുമായിരുന്നു. ആ പതിവ്‌ ഇനി ഉണ്ടാകില്ല. പക്ഷേ ചുവപ്പ്‌ കാര്‍ഡ്‌ പഴയതുപോലെ എല്ലാ മത്സരങ്ങളിലും കണക്കിലെടുക്കും.
4.) ലീഗ്‌ കപ്പില്‍ നേരിട്ട്‌ ഷൂട്ടൗട്ട്‌
ലീഗ്‌ കപ്പ്‌ ഫുട്‌ബോളില്‍ ഇനി മുതല്‍ എക്‌സ്ട്രാ ടൈം ഉണ്ടാകില്ല. നിശ്‌ചിത സമയത്ത്‌ സമനില ആണെങ്കില്‍ ഇനി വിജയികളെ നിശ്‌ചിയിക്കാന്‍ നേരിട്ടു പെനാല്‍റ്റി ഷൂട്ടൗട്ട്‌ നടത്തും.
5.) എ.ബി.ബി.എ. പെനാല്‍റ്റി ഇല്ല
കഴിഞ്ഞ സീസണില്‍ പരീക്ഷണാടിസ്‌ഥാനത്തില്‍ കൊണ്ടുവന്ന എ.ബി.ബി.എ. പെനാല്‍റ്റി ഷൂട്ടൗട്ട്‌ സംവിധാനം പിന്‍വലിച്ചു.
ഒരു ടീം ആദ്യ കിക്കെടുത്ത ശേഷം അടുത്ത ടീം തുടരെ രണ്ട്‌ കിക്ക്‌ എടുക്കുന്ന രീതിയായിരുന്നു അത്‌. അതിനു പകരം പഴയതു പോലെ ഓരോ ടീമിലെയും ഓരോ താരങ്ങള്‍ എന്ന രീതിയില്‍ തന്നെ ഇനി മുതല്‍ പെനാല്‍റ്റി ഷൂട്ടൗട്ട്‌ നടത്തും.
6.) ഉത്തേജക പരിശോധന
ഉത്തേജക മരുന്ന്‌ പരിശോധനയ്‌ക്ക് ഏതു താരങ്ങളെയാണ്‌ തെരഞ്ഞെടുക്കുന്നത്‌ എന്ന്‌ മത്സരത്തിന്റെ 75-ാം മിനിറ്റില്‍ പ്രഖ്യാപിക്കുന്ന രീതി ഇനി ഇല്ല. മത്സരം ശേഷം മാത്രമേ ആരെ പരിശോധനയ്‌ക്കു വിധേയമാക്കുമെന്ന്‌ അറിയിക്കൂ.
7.) വാര്‍ എഫ്‌.എ. കപ്പിലും
ഈ സീസണ്‍ മുതല്‍ എഫ്‌.എ. കപ്പിലും ലീഗ്‌ കപ്പിലും വാര്‍ സംവിധാനം ഉപയോഗിക്കും. എന്നാല്‍ പ്രീമിയര്‍ ലീഗ്‌ ക്ലബുകളുടെ ഗ്രൗണ്ടില്‍ നടക്കുന്ന മത്സരങ്ങളില്‍ മാത്ര േഇതുണ്ടാകൂ.

Ads by Google
Saturday 11 Aug 2018 12.19 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW