Tuesday, November 13, 2018 Last Updated 50 Min 19 Sec ago English Edition
Todays E paper
Ads by Google
Saturday 11 Aug 2018 12.19 AM

പ്രതീക്ഷകളോടെ ഇന്ത്യന്‍ ടീം യാത്രതിരിച്ചു

uploads/news/2018/08/240404/2.jpg

ന്യൂഡല്‍ഹി: സ്വര്‍ണപ്രതീക്ഷകളുമായി 2018 ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ സംഘം ഇന്നലെ യാത്രതിരിച്ചു. ഈ മാസം 18 മുതല്‍ സെപ്‌റ്റംബര്‍ രണ്ടു വരെ ഇന്തോനീഷ്യയിലെ ജക്കാര്‍ത്തയിലാണ്‌ ഗെയിംസ്‌ നടക്കുക.
572 താരങ്ങളടക്കം 800 പേരടങ്ങുന്ന ജംബോ സംഘത്തെയാണ്‌ ഇന്ത്യ ഗെയിംസിന്‌ അയയ്‌ക്കുന്നത്‌. ഇന്നലെ ന്യൂഡല്‍ഹിയില്‍ താരങ്ങള്‍ പ്രൗഡോജ്‌ജ്വല യാത്രയയപ്പു നല്‍കി.
കളത്തിലും പുറത്തും ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന്‌ താരങ്ങള്‍ക്കും ഒഫീഷ്യലുകള്‍ക്കും കേന്ദ്ര കായിക മന്ത്രി രാജ്യവര്‍ധന്‍ സിങ്‌ റാഥോര്‍ നിര്‍ദേശം നല്‍കി.
''നിങ്ങര്‍ രാജ്യത്തെ പ്രതിനിധീകരിക്കുകയാണ്‌. അത്‌ നിങ്ങള്‍ നേടിയെടുത്തതാണ്‌. ഗെയിംസ്‌ വില്ലേജില്‍ എത്തുമ്പോള്‍ നിങ്ങള്‍ക്ക്‌ സ്വന്തം വ്യക്‌തിത്വം നഷ്‌ടമാകും. ഇന്ത്യയെന്ന വ്യക്‌തിത്വത്തിലാകും പിന്നീട്‌ നിങ്ങള്‍ തിരിച്ചറിയപ്പെടുക. അതിനാല്‍ രാജ്യത്തിന്‌ നാണക്കേട്‌ ഉണ്ടാക്കുന്ന ഒരു പ്രവര്‍ത്തിയും ചെയ്‌തുകൂടാ''- ആശംസാ പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു.
ചടങ്ങില്‍ പ്രമുഖ താരങ്ങള്‍ക്കും മന്ത്രിക്കും പുറമേ , ഇന്ത്യന്‍ ഒളിമ്പിക്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ നരീന്ദര്‍ ബത്ര, സെക്രട്ടറി ജനറല്‍ രാജീവ്‌ മേത്ത, ടീം ചീഫ്‌ മാനേജര്‍ ബ്രിജ്‌ഭൂഷണ്‍ സിങ്‌ ശരണ്‍, വിവാദ നായകന്‍ ആര്‍.കെ. സചേറ്റിയടക്കമുള്ള നാലു ടീം മാനേജര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഗെയിംസില്‍ പങ്കെടുക്കുന്ന എല്ലാ താരങ്ങള്‍ക്കും 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ്‌ പരിരക്ഷ ഉറപ്പാക്കിയെന്ന്‌ രാജീവ്‌ മേത്ത ചടങ്ങില്‍ അറിയിച്ചു. നേരത്തെ ഐ.ഒ.എയില്‍ അംഗത്വമുള്ള ഫെഡറേഷനുകളിലെ താരങ്ങള്‍ക്കു മാത്രമായിരുന്നു ഇന്‍ഷുറന്‍സ്‌ പരിരക്ഷ നല്‍കിയിരുന്നത്‌.

Ads by Google
Saturday 11 Aug 2018 12.19 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW