Tuesday, November 20, 2018 Last Updated 56 Min 6 Sec ago English Edition
Todays E paper
Ads by Google
Saturday 11 Aug 2018 12.08 AM

വിവാഹം കഴിച്ചോളൂ; ഭാര്യയുടെ പേരില്‍ സ്‌ഥിരനിക്ഷേപം തുടങ്ങിയ ശേഷം

uploads/news/2018/08/240364/3.jpg

ചണ്ഡീഗഡ്‌: വീട്ടുകാരില്‍നിന്നു സംരക്ഷണം വേണമെന്ന്‌ ആവശ്യപ്പെട്ട ദമ്പതിമാര്‍ക്കു പഞ്ചാബ്‌ ഹരിയാന ഹൈക്കോടതി വക പണി.
ഭാര്യയുടെ പേരില്‍ അമ്പതിനായിരം രൂപ മുതല്‍ മൂന്നു ലക്ഷം വരെയുള്ള തുക ബാങ്കില്‍ സ്‌ഥിരനിക്ഷേപം തുടങ്ങിയതിന്റെ രേഖ ഹാജരാക്കിയാല്‍ സംരക്ഷണം നല്‍കാമെന്നാണു കോടതി വ്യക്‌തമാക്കിയത്‌.
ഒളിച്ചോടി വിവാഹിതരാകുന്ന ദമ്പതിമാര്‍ പലപ്പോഴും ജാതി, മത, സാമ്പത്തിക അസമത്വമുള്ളവരായിരിക്കും.അതു കൊണ്ടു തന്നെ വീട്ടുകാരുടെ പ്രതിഷേധം സ്വാഭാവികമായും ഉണ്ടാവും.
ഇങ്ങനെയുള്ളവര്‍ക്കു സംരക്ഷണം നല്‍കണമെന്നു പോലീസിന്‌ കോടതി നിര്‍ദേശം നല്‍കിയിരുന്നു. തിങ്കളാഴ്‌ച ഇത്തരത്തിലൊരു കേസ്‌ പരിഗണിക്കവെ ഭര്‍ത്താവിനോട്‌ ഒരു മാസത്തിനുള്ളില്‍ രണ്ടു ലക്ഷം രൂപ ഭാര്യയുടെ പേരില്‍ മൂന്നു കൊല്ലത്തേക്കുള്ള സ്‌ഥിരനിക്ഷേപമാക്കാന്‍ കോടതി നിര്‍ദേശം നല്‍കിയിരുന്നു.

Ads by Google
Saturday 11 Aug 2018 12.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW