Tuesday, February 19, 2019 Last Updated 16 Min 26 Sec ago English Edition
Todays E paper
Ads by Google
Saturday 11 Aug 2018 12.06 AM

മെലാനിയ ട്രംപിന്റെ മാതാപിതാക്കള്‍ അമേരിക്കന്‍ പൗരത്വം നേടി

uploads/news/2018/08/240350/3.jpg

ന്യൂയോര്‍ക്ക്‌: യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപിന്റെ ഭാര്യ മെലാനിയയുടെ മാതാപിതാക്കള്‍ക്കു പൗരത്വം നല്‍കിയതു ചെയിന്‍ മൈഗ്രേഷന്‍ വഴി. മുതിര്‍ന്ന അമേരിക്കന്‍ പൗരന്‍മാര്‍ തങ്ങളുടെ ബന്ധുക്കള്‍ക്കു പൗരത്വം നേടിക്കൊടുക്കുന്ന പദ്ധതിയാണു ചെയിന്‍ മൈഗ്രേഷന്‍. കുടിയേറ്റക്കാര്‍ കൂടുതലായി വരുന്നതുകൊണ്ട്‌ ട്രംപ്‌ രൂക്ഷമായി എതിര്‍ത്തിരുന്ന പദ്ധതിയാണ്‌ ചെയിന്‍ മൈഗ്രേഷന്‍. മെലാനിയയുടെ പിതാവ്‌ വിക്‌ടര്‍ അമ്മ അമാലിജ എന്നിവര്‍ക്കാണ്‌ പൗരത്വം ലഭിച്ചത്‌. സ്ലോവേനിയക്കാരാണു വിക്‌ടറും അമാലിജയും. വിക്‌ടറും അമാലിജയും ട്രംപിന്‌ പ്രസിഡന്റ്‌ പദവി ലഭിച്ചതു മുതല്‍ അമേരിക്കയിലാണ്‌ താമസം. നവംമ്പറില്‍ ചെയിന്‍ മെഗ്രേഷന്‍ അംഗീകരിക്കില്ലെന്നും ചെയിന്‍ മൈഗ്രേഷന്‍ വഴി നിരവധിപേര്‍ കുടിയേറുന്നുവെന്നു പറഞ്ഞ്‌ ട്രംപ്‌ ട്വീറ്റ്‌ ചെയ്‌തിരുന്നു. ഒരു സ്വകാര്യ ചടങ്ങിലാണു മെലാനി മാതാപിതാക്കള്‍ പൗരത്വം നേടിയ വിവരം പുറത്തുവിട്ടത്‌.

Ads by Google
Saturday 11 Aug 2018 12.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW