Friday, November 16, 2018 Last Updated 1 Min 25 Sec ago English Edition
Todays E paper
Ads by Google
Saturday 11 Aug 2018 12.06 AM

സൂര്യനെ തൊടാന്‍ നാസ; കൗണ്ട്‌ഡൗണ്‍ തുടങ്ങി

uploads/news/2018/08/240348/1.jpg

ഫ്‌ളോറിഡ: ചരിത്രം സൃഷ്‌ടിച്ച്‌ സുര്യനിലേക്കു നാസയുടെ പര്യവേക്ഷണ വാഹനം. ഇന്നു പുലര്‍ച്ചെ ഫ്‌ളോറിഡയിലെ കാനവെറല്‍ മുനമ്പില്‍നിന്നാണു പാര്‍ക്കര്‍ സോളാര്‍ പ്രോബ്‌ കുതിക്കുക. കൗണ്ട്‌ഡൗണ്‍ ഇന്നലെ തുടങ്ങി.
ഡെല്‍റ്റ 4 എന്ന കൂറ്റന്‍ റോക്കറ്റിലാണ്‌ കാറിന്റെ വലിപ്പമുള്ള പര്യവേക്ഷണവാഹനത്തെ സൂര്യനിലേക്ക്‌ അയയ്‌ക്കുന്നത്‌. വിക്ഷേപണത്തിന്‌ 70 ശതമാനവും കാലാവസ്‌ഥ അനുയോജ്യമാണെന്നു നാസ അറിയിച്ചു.
സൂര്യനു ചുറ്റുമുള്ള അസാധാരണ വലയമായ കൊറോണയുടെ രഹസ്യങ്ങള്‍ അടുത്തറിയുകയാണു പാര്‍ക്കറിന്റെ ലക്ഷ്യം. സൗരോപരിതലത്തെക്കാള്‍ മുന്നൂറ്‌ മടങ്ങ്‌ ഊഷ്‌മാവും അതിശക്‌തമായ പ്ലാസ്‌മയുമാണു കൊറോണയില്‍. ഇതില്‍നിന്നു പുറപ്പെടുന്ന സൗരവാതത്തിനു ക്ഷണനേരത്തില്‍ ഭൂമിയടക്കമുള്ള ഗ്രഹങ്ങളെ തുടച്ചു നീക്കാനുള്ള കരുത്തുണ്ട്‌. സൗരവാതത്തെ മുന്‍കൂട്ടി പ്രവചിക്കാന്‍ പാര്‍ക്കറുടെ വിക്ഷേപണത്തിലൂടെ സാധിക്കുമെന്നു നാസ വ്യക്‌തമാക്കി. നാലര ഇഞ്ച്‌ കനമുള്ള അതിശക്‌തമായ താപപ്രതിരോധ കവചത്തിനുള്ളിലാണു പാര്‍ക്കര്‍.
സൂര്യനില്‍നിന്നു ഭൂമിയിലെത്തുന്ന വികരണത്തിന്റെ അഞ്ഞൂറ്‌ ഇരട്ടി വികിരണത്തെവരെ അതിജീവിക്കാന്‍ പാകത്തിലുള്ളതാണ്‌ ഈ രക്ഷാകവചമെന്നതും ശ്രദ്ധേയം.
അതുകൊണ്ടുതന്നെ താപനില ദശലക്ഷത്തിലേറെ ഡിഗ്രി ഫാരന്‍ഹീറ്റ്‌ ആയിരുന്നാലും 2500 ഡിഗ്രി ഫാരന്‍ഹീറ്റു ചൂടു മാത്രമേ ഫലത്തില്‍ പാര്‍ക്കര്‍ നേരിടേണ്ടിവരൂ. ഏഴുവര്‍ഷം നീളുന്ന ദൗത്യത്തിനാണു പാര്‍ക്കര്‍ തിരിക്കുന്നത്‌. കൊറോണയിലൂടെ 24 വട്ടം ഇതിനകം പാര്‍ക്കര്‍ ചുറ്റിത്തിരിയും.

Ads by Google
Saturday 11 Aug 2018 12.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW