Saturday, November 17, 2018 Last Updated 58 Min 17 Sec ago English Edition
Todays E paper
Ads by Google
Saturday 11 Aug 2018 12.06 AM

പ്രളയക്കെടുതി: രാജ്‌നാഥ്‌ സിങ്‌ നാളെയെത്തും

ന്യൂഡല്‍ഹി:കാലവര്‍ഷക്കെടുതി വിലയിരുത്താനായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌ സിങ്‌ നാളെ സംസ്‌ഥാനത്തെത്തും. ഉച്ചയ്‌ക്ക്‌ 12 മണിയോടെ എറണാകുളത്തെത്തുന്ന കേന്ദ്രമന്ത്രി ഹെലികോപ്‌ടര്‍ മാര്‍ഗം പ്രളയബാധിത മേഖലകളില്‍ നിരീക്ഷിക്കും. കാലാവസ്‌ഥ അനുകൂലമെങ്കില്‍ ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിക്കും. മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചതായും കേന്ദ്രത്തിന്റെ നടപടികളില്‍ സര്‍ക്കാര്‍ തൃപ്‌തരാണെന്നും രാജ്‌നാഥ്‌ സിങ്‌ ട്വിറ്ററില്‍ വ്യക്‌തമാക്കി. എന്തു സഹായം നല്‍കുന്നതിനും കേന്ദ്രം സന്നദ്ധമാണ്‌. സംസ്‌ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുന്നതിന്‌ മുമ്പ്‌ തന്നെ കേന്ദ്രം സഹായം നല്‍കിയതായി കേന്ദ്രമന്ത്രി അല്‍ഫോന്‍സ്‌ കണ്ണന്താനം പറഞ്ഞു.കാലവര്‍ഷക്കെടുതി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തിന്‌ പ്രസക്‌തിയില്ല. ദേശീയ ദുരന്തമെന്ന നിലയ്‌ക്ക്‌ തന്നെയുള്ള ആശ്വാസ, സഹായ നടപടികളാണ്‌ ഇപ്പോള്‍ നല്‍കുന്നതെന്ന്‌ കണ്ണന്താനം പറഞ്ഞു.

Ads by Google
Saturday 11 Aug 2018 12.06 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW