Wednesday, September 12, 2018 Last Updated 7 Min 24 Sec ago English Edition
Todays E paper
Ads by Google
Friday 10 Aug 2018 08.13 PM

‘ഞാന്‍ തന്നെ ഭയപ്പെട്ടാല്‍ മറ്റുള്ളവര്‍ അവരുടെ പെണ്‍മക്കളെ അഭിനയിക്കാന്‍ വിടുമോ’: മകള്‍ സിനിമയില്‍ അഭിനയിക്കുന്നതിനെക്കുറിച്ച് അര്‍ജുന്‍

Arjun

കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് വെളിപ്പെടുത്തലുമായി തമിഴ് സൂപ്പര്‍താരം അര്‍ജുന്‍ സാര്‍ജ. തങ്ങള്‍ സിനിമാരംഗത്ത് ഭീകരമായ ചൂഷണങ്ങള്‍ നേരിടുന്നുവെന്ന് വെളിപ്പെടുത്തി ധാരാളം നടിമാര്‍ രംഗത്ത് വരുമ്പോള്‍ തന്നെയുള്ള അര്‍ജുന്റെ വെളിപ്പെടുത്തലുകളും ശ്രദ്ധേയമാകുകയാണ്. എന്നാല്‍ സിനിമയില്‍ മാത്രമല്ല ചൂഷണങ്ങള്‍ എല്ലായിടത്തുമുണ്ടെന്ന് പറഞ്ഞിരിക്കുകയാണ് നടന്‍ അര്‍ജുന്‍ സാര്‍ജ.

ഈ രംഗത്തെ ഞാന്‍ ഭയപ്പെടുകയാണെങ്കില്‍ അവരുടെ മക്കളെ എങ്ങിനെ സിനിമയിലേക്ക് അയയ്ക്കും. 38 വര്‍ഷമായി ജോലി ചെയ്യുന്ന സ്ഥലത്തെ എനിക്ക് ഭയമില്ല. പിന്നെ ചൂഷണം അത് എല്ലാ മേഖലയിലുമുണ്ട്. സിനിമയെക്കുറിച്ച് കൂടുതല്‍ ആളുകള്‍ കൂടുതല്‍ സംസാരിക്കുന്നു. നല്ലതും ചീത്തയും എല്ലായിടത്തുമുണ്ട്. നല്ല വഴി തിരഞ്ഞെടുക്കാനുള്ള അവസരം നമുക്കെല്ലാവര്‍ക്കുമുണ്ട്. അത് എവിടെയാണെങ്കിലും അര്‍ജുന്‍ പറഞ്ഞു.

അര്‍ജുന്റെ മകളായ ഐശ്വര്യ ഇപ്പോള്‍ സിനിമകളില്‍ അഭിനയിക്കുന്നുണ്ട്. സ്ത്രീകളെ ചൂഷണം ചെയ്യുന്ന ഒരു മേഖലയില്‍ മകളെ കൊണ്ടുവന്നതിന്റെ പിന്നിലെ കാരണത്തെക്കുറിച്ച് ആരാഞ്ഞപ്പോഴായിരുന്നു അര്‍ജുന്റെ പ്രതികരണം. സിനിമാ മേഖലയില്‍ എത്രവര്‍ഷമായി താന്‍ വര്‍ക്ക് ചെയ്യുന്നുവെന്നും അത്തരത്തിലൊരു അപകടകരമായ മേഖലയിലേക്ക് തന്റെ മകളെ അയയ്ക്കുമോ എന്നും നടന്‍ ചോദിക്കുന്നു.

Ads by Google
Friday 10 Aug 2018 08.13 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW