Monday, April 22, 2019 Last Updated 47 Min 28 Sec ago English Edition
Todays E paper
Ads by Google
Friday 10 Aug 2018 04.00 PM

രുചികരമായ കൂണ്‍ സൂപ്പ് തയാറാക്കാം

uploads/news/2018/08/240325/Cokrytips100818a.jpg

കൂണ്‍ സൂപ്പ്

കൂണ്‍ - 300 ഗ്രാം
പാല്‍ - 300 മില്ലി
മൈദ - ഒന്നര ടേബിള്‍ സ്പൂണ്‍
പാല്‍പാട - 1 കപ്പ്
സവാള - 2
കുരുമുളക് - 10 എണ്ണം
കരയാമ്പൂവ്- 5 എണ്ണം
വെണ്ണ - 3 ടേബിള്‍ സ്പൂണ്‍
കുരുമുളക് പൊടി - അര ടീസ്പൂണ്‍
ജാതിക പൊടി - ഒരു നുള്ള്
വെണ്ണ - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം


കൂണ്‍ കഴുകി വൃത്തിയാക്കി അഞ്ചോ ആറോ കഷ്ണങ്ങളാക്കി മുറിക്കുക. സവാളയും നന്നായി അരിഞ്ഞെടുക്കുക. പാലില്‍ കുരുമുളകും കരയാമ്പൂവും ചേര്‍ത്ത് ചൂടാക്കുക. മറ്റൊരു പാത്രത്തില്‍ വെണ്ണ ഉരുക്കുക. അതിലേക്ക് നുറുക്കിയ കൂണും സവാളയും ചേര്‍ക്കുക. ഇവ മൃദുവാകുന്നതു വരെ ചൂടാക്കുക. അതിലേക്ക് മൈദയും ഉപ്പും ചേര്‍ത്ത് നന്നായി വേവിക്കുക. ഇതിലേക്ക് ചൂടാക്കി വച്ചിരിക്കുന്ന പാലും മറ്റു ചേരുവകളും ചേര്‍ത്ത് നന്നായി ഇളക്കുക. ഇനി ചൂടോടെ കൂണ്‍ സൂപ്പ് ഉപയോഗിക്കാം.

രാഖികൃഷ്ണ എം.
ഡയറ്റിഷന്‍, അമ്പലപ്പുഴ

Ads by Google
Friday 10 Aug 2018 04.00 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW