Sunday, December 16, 2018 Last Updated 17 Min 41 Sec ago English Edition
Todays E paper
Ads by Google
Friday 10 Aug 2018 03.18 PM

കന്‍വാര്‍ യാത്രയില്‍ വ്യാപക അക്രമം, ദളിത് യുവാവ് കൊല്ലപ്പെട്ടു; അക്രമികള്‍ക്കെതിനെ നടപടി എടുക്കണമെന്ന് സുപ്രീം കോടതി

Kanwariya

മീററ്റ്: കന്‍വാര്‍ യാത്ര കാണാനെത്തിയ ദളിതര്‍ക്കെതിരെ രാജ്പുത് വിഭാഗക്കാരുടെ ആക്രമണം. സംഘര്‍ഷത്തില്‍ ദളിത് യുവാവ് കൊല്ലപ്പെട്ടു. രോഹിത് (19) ആണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് രാജ്പുത് യുവാക്കളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. മീററ്റിലെ മറ്റൊരു ഗ്രാമത്തില്‍ കന്‍വാര്‍ യാത്രയുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച ദളിതരെ രാജ്പുത് വിഭാഗക്കാര്‍ ആക്രമിച്ചിരുന്നു.

ഉല്‍ദേപൂര്‍ ഗ്രാമത്തിലാണ് ആദ്യം പ്രശ്‌നമുണ്ടായത്. ബുധനാഴ്ച രാത്രി കന്‍വാര്‍ യാത്ര കാണാന്‍ പോയതിന് മൂന്ന് ദളിത് യുവാക്കളെ രാജ്പുത് വിഭാഗക്കാര്‍ ആക്രമിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് വ്യാഴാഴ്ച രാജ്പുത് മേഖലയിലേക്ക് സംഘടിച്ചെത്തിയ ദളിത് യുവാക്കളുമായി വീണ്ടും സംഘര്‍ഷമുണ്ടായി. ഇതേതുടര്‍ന്നാണ് രോഹിത് കൊല്ലപ്പെട്ടത്. പ്രതികളെ അറസ്റ്റ് ചെയ്യുന്നത് വരെ ഗ്രാമത്തിലെ അംബേദ്കര്‍ ക്രോസിങ്ങില്‍ റോഡ് ഉപരോധിക്കുകയും രോഹിത്തിന്റെ മൃതദേഹം സംസ്‌കരിക്കാന്‍ വിസമ്മതിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം കന്‍വാര്‍ യാത്രികര്‍ ഡല്‍ഹിയില്‍ ഒരു കാര്‍ തല്ലിപ്പൊളിച്ചിരുന്നു. ഡല്‍ഹി മോത്തി നഗറില്‍ കാര്‍ കടന്നു പോകുന്നതിനിടെയായിരുന്നു അക്രമം. യാത്രികരില്‍ ഒരാളുടെ ശരീരത്ത് കാര്‍ തട്ടിയെന്ന് ആരോപിച്ചായിരുന്നു അക്രമം. അതേസമയം അക്രമികള്‍ക്കെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റേതാണ് നിര്‍ദ്ദേശം.

Ads by Google
Friday 10 Aug 2018 03.18 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW