Sunday, December 16, 2018 Last Updated 15 Min 33 Sec ago English Edition
Todays E paper
Ads by Google
Friday 10 Aug 2018 02.50 PM

ഓപ്പോ എഫ് 9 ആഗസ്റ്റ് 15ന് വിയറ്റ്‌നാമില്‍; സവിശേഷതകൾ അറിയാം

uploads/news/2018/08/240315/Tech100818a.jpg

ഓപ്പോ എഫ് 9 സ്മാര്‍ട്‌ഫോണ്‍ ആഗസ്റ്റ് 15ന് വിയറ്റ്‌നാമില്‍ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്. 19:9 അനുപാതത്തില്‍ 6.3 ഇഞ്ച് എഫ്‌എച്ച്‌ഡി ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. ട്വിലൈറ്റ് ബ്ലൂ, സണ്‍റൈസ് റെഡ്, സ്റ്റാറി പര്‍പ്പിള്‍ എന്നീ നിറങ്ങളിലാണ് ഫോണ്‍ വിപണിയിൽ എത്തുക.

ആന്‍ഡ്രോയിഡ് ഓറിയോ 8.1ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ഡ്യുവല്‍ സിം കാര്‍ഡുകളും മൈക്രോ എസ്ഡി കാര്‍ഡും ഫോണില്‍ ഉപയോഗിക്കാം. 16 എംപി പ്രൈമറി സെന്‍സറും 2 എംപി സെക്കണ്ടറി ലെന്‍സുമാണ് എഫ് 9ന് ഉള്ളത്. 25 എംപി സെല്‍ഫി ഷൂട്ടറാണ്.

3,500 എംഎഎച്ചാണ് ബാറ്ററി. 4 ജിബി റാം 64 ജിബി സ്റ്റോറേജ് വാരിയന്റാണുള്ളത്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച്‌ 256 ജിബി വരെ സ്‌റ്റോറേജ് വര്‍ധിപ്പിക്കാം. ഏകദേശം 23,500 രൂപ വരെ ഫോണിന് വില പ്രതീക്ഷിക്കാം. 10000 എംഎഎച്ച് പവർ ബാങ്കും ഫോണിനൊപ്പം നൽകുമെന്നാണ് സൂചന.

Ads by Google
Ads by Google
Loading...
TRENDING NOW