Tuesday, March 26, 2019 Last Updated 11 Min 31 Sec ago English Edition
Todays E paper
Ads by Google
Friday 10 Aug 2018 01.04 PM

ഓഹരി വിപണി നഷ്ടത്തില്‍: സെന്‍സെക്‌സ് 104 പോയന്റ് നഷ്ടത്തില്‍

stock market

മുംബൈ: റെക്കോഡ് നേട്ടങ്ങള്‍ക്ക് ഒടുവില്‍ ഓഹരി വിപണി നഷ്ടത്തില്‍ വ്യാപാരം നടത്തുന്നു. വ്യാപാരം തുടങ്ങി മണിക്കൂറുകള്‍ക്കകം സെന്‍സെക്‌സ് 104.82 പോയന്റ് നഷ്ടത്തില്‍ 37,922.67ലെത്തി. ദേശീയ സൂചികയായ നിഫ്റ്റി 30.30 പോയന്റ് താഴ്ന്ന്് 11,440.40ലും എത്തി.

ബോംബെ സ്‌റ്റോക്ക് എക്‌സചേഞ്ചിലെ 879 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 789 ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്. ആഗോളവിപണിയിലെ നഷ്ടമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

ഡെന്‍ നെറ്റ്‌വര്‍ക്‌സ് ലിമിറ്റഡ്, ഇന്ത്യാ ബുള്‍സ് റിയല്‍ എസ്‌റ്റേറ്റ്‌സ്, ബിഎഫ് യൂട്ടിലിറ്റീസ് ലിമിറ്റഡ്, പിസി ജ്വലര്‍ ലിമിറ്റഡ്, റിലയന്‍സ് നേവല്‍ എന്നീ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലാണുള്ളത്.

ജെറ്റ് എയര്‍വെയ്‌സ്, വിഐപി ഇന്‍ഡസ്ട്രീസ്, ഫസ്റ്റ് സോഴ്‌സ് സൊലൂഷന്‍, അലമ്പിക് ഫാര്‍മസ്യൂട്ടിക്‌സ്, ജയപ്രകാശ് അസോസിയേറ്റസ് എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

Ads by Google
Ads by Google
Loading...
TRENDING NOW