Tuesday, September 11, 2018 Last Updated 9 Min 15 Sec ago English Edition
Todays E paper
Ads by Google
Friday 10 Aug 2018 10.14 AM

രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സര്‍ക്കാര്‍ സ്‌കൂള്‍ ഇലക്ട്രീഷന്‍ ദാരുണമായി ബലാത്സംഗം ചെയ്തു

rape

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും ബലാത്സംഗം. രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സ്‌കൂള്‍ ഇലക്ട്രീഷ്യന്‍ ദാരുണമായി ബലാത്സംഗം ചെയ്തു. ഡല്‍ഹിയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം ഉണ്ടായത്. സംഭവത്തില്‍ പ്രതിയായ ഇലക്ട്രീഷ്യനെ പോലീസ് അറസ്റ്റ് ചെയ്തു.

പീഡനത്തിനിരയായ കുട്ടിയുടെ മുതിര്‍ന്ന സഹോദരിയും ഇതേ സ്‌കൂളില്‍ തന്നെയാണ് പഠിക്കുന്നത്. വ്യാഴാഴ്ചയാണ് സംഭവം ഉണ്ടാകുന്നത്. വാട്ടര്‍ പമ്പിന്റെ അടുത്തേക്ക് പെണ്‍കുട്ടിയെ പ്രതി വലിച്ചിഴച്ച് കൊണ്ട് പോവുകയായിരുന്നു. തുടര്‍ന്ന് ഇവിടെവെച്ച് പ്രതി കുട്ടിയെ ബലാത്സംഗം ചെയ്തു.

സ്‌കൂളിന് സമീപത്തെ ചേരിയാലാണ് പെണ്‍കുട്ടിയും കുടുംബവും കഴിയുന്നത്. സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കളാണ് പോലീസില്‍ പരാതി നല്‍കിയത്.

രാജ്യത്തുടനീളം കുട്ടികള്‍ക്കെതിരെയുള്ള നിരവധി ലൈംഗികഅതിക്രമ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജമ്മു കശ്മീരിലെ കത്വയില്‍ എട്ടു വയസുകാരിയെ ദാരുണമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവമാണ് ഇതില്‍ ഏറ്റവും ദാരുണം.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW