Monday, November 19, 2018 Last Updated 1 Min 34 Sec ago English Edition
Todays E paper
Ads by Google
Friday 10 Aug 2018 08.01 AM

മൂന്ന് ഷട്ടറുകള്‍ ഉയര്‍ത്തിയത് 40 സെന്റിമീറ്റര്‍ ; ഒഴുകിപ്പോകുന്നത് ഒന്നേകാല്‍ ലക്ഷം ലിറ്റര്‍ ; ആലുവയില്‍ വീടുകളില്‍ അരയ്‌ക്കൊപ്പം വെള്ളം

uploads/news/2018/08/240253/aluva.jpg

ഇടുക്കി: ജലനിരപ്പ് ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ ഇടുക്കി ചെറുതോണി ഡാമിലെ ഷട്ടറുകള്‍ തുറന്നതോടെ എറണാകുളം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. ആലുവയിലെ ഏലൂര്‍, കുറ്റിക്കാട്ടുകര എന്നിവിടങ്ങളില്‍ നിരത്തുകളിലും വീടുകളിലും വെള്ളം കയറി. ഇവിടങ്ങളില്‍ നിന്നും ആള്‍ക്കാരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ടെങ്കിലും വീട്ടുപകരണങ്ങളും മറ്റും വെള്ളം കയറി നശിച്ചു. ഇന്നലെ 12.30 യോടെയാണ് ഇടുക്കി ഡാമിലെ ആദ്യ ഷട്ടര്‍ തുറന്നത്. ഉച്ചയോടെ ഇവിടേയ്ക്ക് വെള്ളം എത്തിച്ചേരും.

മൂന്നാമത്തെ ഷട്ടര്‍ തുറന്ന് മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ തന്നെ പെരിയാറിന്റെ തീരത്തുള്ള താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായിരുന്നു. ഇന്ന് രാവിലെ രണ്ടു ഷട്ടറുകള്‍ കൂടി തുറന്നതോടെ ഡാമിന് തൊട്ടടുത്ത പ്രദേശമായ ചെറുതോണിയില്‍ വെള്ളത്തിലായി. നേരത്തേ തന്നെ സുരക്ഷാ നടപടികള്‍ എടുത്തിരുന്നതിനാല്‍ ആള്‍ക്കാരെ വീടുകളില്‍ നിന്നും ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. ആലുവയില്‍ ആയിരത്തിലധികം വീടുകളിലാണ് വെള്ളം കയറിയത്. ഏലൂര്‍, കുറ്റിക്കാട്ടുകര പ്രദേശങ്ങളില്‍ നിന്നെല്ലാം ജനങ്ങളെ സുരക്ഷാ കേന്ദ്രങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്. നാളെ ബലിതര്‍പ്പണം നടക്കാനിരിക്കെ ആലുവ മണപ്പുറം വെള്ളത്തിലായിരിക്കുകയാണ്.

അഞ്ചു പഞ്ചായത്തുകള്‍ വഴിയാണ് ഇടുക്കിയിലെ വെള്ളം ഒഴുകിപ്പോകുന്നത്. രണ്ടു ഷട്ടറുകള്‍ കൂടി തുറന്നതോടെ ചെറുതോണി ടൗണിലേക്ക് വലിയ രീതിയില്‍ വെള്ളം ഒഴുകിയെത്തി. വെള്ളം കുത്തിയൊഴുകിയാണ് പോകുന്നത്. ചെറുതോണി പാലത്തിന് മുകളിലേക്ക് വെള്ളം ഉയരുകയാണ്. ഷട്ടര്‍ ഉയര്‍ത്തി അഞ്ചു മിനിറ്റിനുള്ളില്‍ ചെറുതോണി ടൗണില്‍ വെള്ളം കയറി. ബസ്സ് സ്റ്റാന്‍ഡിലേക്കും പാലത്തിന് മുകളിലൂടെയുള്ളതുമായ ഗതാഗതം നിരോധിച്ചിട്ടുണ്ട്. ബസ് സ്റ്റാന്റില്‍ നില്‍ക്കാന്‍ ആരേയും അനുവദിച്ചിട്ടില്ല.

വാഹനങ്ങളും കടത്തിവിടുന്നില്ല. ചെറുതോണി, തടിയമ്പാട് പ്രദേശങ്ങളില്‍ ദുരന്ത നിവാരണ സേന നിലയുറപ്പിച്ചിട്ടുണ്ട്. ജില്ലാ ഭരണകൂടത്തിന്റെ സുരക്ഷാ മുന്‍കരുതലുകളും ഉണ്ട്. ചെറുതോണി ഡാമിലെ മൂന്ന് ഷട്ടറുകള്‍ 40 സെന്റിമീറ്റര്‍ ആണ് ഉയര്‍ത്തിയത്. ഇതോടെ സെക്കന്റില്‍ 1,20,000 ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുകുന്നത്. പെരിയാര്‍ തീരത്ത് അതീവ ജാഗ്രതയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി ജില്ലയില്‍ കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്്. ഇടുക്കിയിലെ ജലനിരപ്പ് 2400.94 അടിയായി.

Ads by Google
Friday 10 Aug 2018 08.01 AM
Ads by Google
Loading...
LATEST NEWS
TRENDING NOW