Monday, September 24, 2018 Last Updated 2 Min 2 Sec ago English Edition
Todays E paper
Ads by Google
Friday 10 Aug 2018 02.14 AM

ഓണച്ചന്തകള്‍ ഒരുക്കി കൃഷിവകുപ്പ്‌

തിരുവനന്തപുരം: ഓണക്കാലത്ത്‌ കൃഷിവകുപ്പിന്റെ ഓണം- ബക്രീദ്‌ വിപണികള്‍ വഴി വിപണി വിലയേക്കാള്‍ 30 ശതമാനം കുറഞ്ഞ വിലയ്‌ക്ക്‌ ഉപഭോക്‌താക്കള്‍ക്ക്‌ പച്ചക്കറികള്‍ ലഭ്യമാക്കുമെന്ന്‌ മന്ത്രി വി.എസ്‌ സുനില്‍കുമാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
20 മുതല്‍ അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന ചന്തകളാണ്‌ ഒരുക്കിയിട്ടുളളത്‌. കൃഷിഭവനുകള്‍ നേരിട്ട്‌ സംഘടിപ്പിക്കുന്ന 1,350 വിപണികള്‍, ഹോര്‍ട്ടികോര്‍പ്പിന്റെ 450 വിപണികള്‍, വി.എഫ്‌.പി.സി.കെ യുടെ 200 വിപണികള്‍ എന്നിങ്ങനെയാണ്‌ വിപണികള്‍ പ്രവര്‍ത്തിക്കുക.
എല്ലാ ജില്ലയിലും കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി പ്രദേശങ്ങളില്‍ മെഗാസ്‌റ്റാളുകളും ഇതോടൊപ്പം സംഘടിപ്പിക്കും.

Ads by Google
Friday 10 Aug 2018 02.14 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW