Saturday, March 16, 2019 Last Updated 12 Min 24 Sec ago English Edition
Todays E paper
Ads by Google
Friday 10 Aug 2018 02.02 AM

കോട്ടിഫ്‌ കപ്പ്‌ ഫുട്‌ബോള്‍ : അര്‍ജന്റീനയ്‌ക്ക് കിരീടം

uploads/news/2018/08/240228/s6.jpg

മാഡ്രിഡ്‌: ഇന്ത്യയോടു തോറ്റ അര്‍ജന്റീന അണ്ടര്‍ 20 ടീമിന്‌ കോട്ടിഫ്‌ കപ്പ്‌ കിരീടം. സ്‌പെയിനില്‍ നടന്ന ടൂര്‍ണമെന്റിന്റെ ഫൈനലില്‍ റഷ്യയെ തോല്‍പിച്ചാണ്‌ അവര്‍ കിരീടം ഉയര്‍ത്തിയത്‌.
ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു അര്‍ജന്റീനയുടെ ജയം. മത്സരത്തിന്റെ ഇന്‍ജുറി ടൈമിലായിരുന്നു അവര്‍ വിജയഗോള്‍ നേടിയത്‌. 11-ാം മിനിറ്റില്‍ ഇഗോര്‍ ഡിവിന്‍ നേടിയ ഗോളില്‍ റഷ്യയാണ്‌ ആദ്യം ലീഡ്‌ നേടിയത്‌.
എന്നാല്‍ ഒരു മിനിറ്റിനുള്ളില്‍ അര്‍ജന്റീന തിരിച്ചടിച്ചു. ഫെകുണ്ടൊ കൊളിഡിയോയായിരുന്നു വലകുലുക്കിയത്‌. ആദ്യ പകുതി ഇതേ നിലയില്‍ പിരിഞ്ഞ ശേഷം രണ്ടാം പകുതിയിലും ഇരുടീമുകളും ഒപ്പത്തിനൊപ്പം നിന്നു.
ഒടുവില്‍ മത്സരം എക്‌സ്ട്രാ ടൈമിലേക്ക്‌ നീങ്ങുമെന്നു തോന്നിച്ചപ്പോള്‍ മാഴ്‌സ മാരിനെല്ലോ അര്‍ജന്റീനയുടെ രക്ഷകനാകുകയായിരുന്നു. കളിയവസാനിക്കാന്‍ സെക്കന്‍ഡുകള്‍ ശേഷിക്കെ 92-ാം മിനിറ്റില്‍ മാരിനെല്ലോ വിജയഗോള്‍ നേടി.
ടൂര്‍ണമെന്റില്‍ അര്‍ജന്റീന ആകെ ഒരു തോല്‍വിയേ നേരിട്ടുള്ളു. അത്‌ ഇന്ത്യയോടായിരുന്നു. 2-1നാണ്‌ അര്‍ജന്റീന പരാജയപ്പെട്ടത്‌.
ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച താരമായി അര്‍ജന്റീന്‍ സ്‌െ്രെടക്കര്‍ ഫെകുണ്ടൊ കൊളിഡിയോയെ തെരഞ്ഞെടുത്തു.
അര്‍ജന്റീനയുടെ തന്നെ ജെറോനിമോ പോര്‍ടുവാണ്‌ മികച്ച ഗോള്‍ കീപ്പര്‍.

Ads by Google
Friday 10 Aug 2018 02.02 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW