Saturday, August 11, 2018 Last Updated 9 Min 54 Sec ago English Edition
Todays E paper
Ads by Google
Friday 10 Aug 2018 02.02 AM

തിബൗട്ട്‌ കോര്‍ട്ടോയിസ്‌ റയാല്‍ മാഡ്രിഡില്‍

uploads/news/2018/08/240225/s3.jpg

മാഡ്രിഡ്‌: റഷ്യയില്‍ നടന്ന ഫുട്‌ബോള്‍ ലോകകപ്പില്‍ ഏറ്റവും മികച്ച ഗോള്‍കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ നേടിയ ബെല്‍ജിയം താരം തിബൗട്ട്‌ കോര്‍ട്ടോയിസ്‌ ഇനി സ്‌പാനിഷ്‌ ക്ലബ്‌ റയാല്‍ മാഡ്രിഡിന്റെ കാവല്‍ക്കാരന്‍.
ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ക്ലബ്‌ ചെല്‍സിയില്‍ നിന്നാണ്‌ റയാല്‍ കോര്‍ട്ടോയിസിനെ സ്വന്തമാക്കിയത്‌. ഏകദേശം 279 കോടി രൂപയും ക്ര?യേഷ്യന്‍ താരം കൊവാസിച്ചിനെയും ചെല്‍സിക്കു നല്‍കയാണ്‌ കോര്‍ട്ടോയിസിനെ റയാല്‍ സാന്റിയാഗോ ബെര്‍ണബുവില്‍ എത്തിച്ചത്‌.
ഒരു വര്‍ഷത്തേക്ക്‌ വായ്‌പാ അടിസ്‌ഥാനത്തിലാണ്‌ കൊവാസിച്ച്‌ ചെല്‍സിയില്‍ കളിക്കുക.
കഴിഞ്ഞ സീസണിന്റെ അവസാനത്തോടെ തന്നെ കോര്‍ട്ടോയിസ്‌ ചെല്‍സി വിടാനുള്ള സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ ഇംഗ്ലീഷ്‌ ക്ലബ്‌ തയാറായിരുന്നില്ല.
ഇതേത്തുടര്‍ന്ന്‌ ലോകകപ്പിനു ശേഷം ചെല്‍സി ക്യാമ്പില്‍ എത്താതെ സമ്മര്‍ദ്ദം ചെലുത്തിയാണ്‌ കോര്‍ട്ടോയിസ്‌ കൂടുമാറ്റം സാധ്യമാക്കിയത്‌.
കോര്‍ട്ടോയിസിനു പകരം അത്‌ലറ്റിക്കോ ബില്‍ബാവോയുടെ സ്‌പാനിഷ്‌ ഗോള്‍കീപ്പര്‍ കെപ്പ അറിസാബെലാഗയെ റെക്കോഡ്‌ തുകയ്‌ക്ക് ചെല്‍സി സ്വന്തം തട്ടകത്തിലെത്തിച്ചു, 633 കോടി രൂപ ചെല്‍സി നല്‍കിയതോടെ അറിസാബെലാഗ ഏറ്റവും വിലപിടിപ്പുള്ള ഗോള്‍കീപ്പറായി മാറി.

Ads by Google
Friday 10 Aug 2018 02.02 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW