Sunday, August 12, 2018 Last Updated 1 Min 41 Sec ago English Edition
Todays E paper
Ads by Google
Friday 10 Aug 2018 02.01 AM

ലങ്കയ്‌ക്കെതിരേ ഇന്ത്യയുടെ ഗോള്‍മഴ

തിംഫു: അണ്ടര്‍ 15 പെണ്‍കുട്ടികളുടെ സാഫ്‌ കപ്പില്‍ ഇന്ത്യക്ക്‌ വന്‍ ജയത്തോടെ തുടക്കം. ഭൂട്ടാനില്‍ നടക്കുന്ന ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ നേരിട്ട ഇന്ത്യ എതിരില്ലാത്ത 12 ഗോളുകള്‍ക്ക്‌ വിജയിച്ചു.
ഇന്ത്യക്കായി ശില്‍കി ദേവി ഹാട്രിക്ക്‌ നേടി. മൂന്ന്‌ താരങ്ങള്‍ ഇരട്ട ഗോളുകളും നേടി. അവിക സിംഗ്‌, സുനിത മുണ്ട, അഞ്‌ജു എന്നിവരാണ്‌ ഇരട്ട ഗോളുകള്‍ നേടിയത്‌. ലിന്‍ഡ കോം, ക്രിതിന ദേവി, കിരണ്‍ എന്നിവര്‍ ഒരോ ഗോളും നേടി. അടുത്ത മത്സരത്തില്‍ ആതിഥേയരായ ഭൂട്ടാനെയാണ്‌ ഇന്ത്യ നേരിടുക.

Ads by Google
Friday 10 Aug 2018 02.01 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW