Wednesday, October 17, 2018 Last Updated 6 Min 23 Sec ago English Edition
Todays E paper
Ads by Google
Friday 10 Aug 2018 01.56 AM

ഇടുക്കിയില്‍ അഞ്ചിടത്ത്‌ ഉരുള്‍പൊട്ടി 11 മരണം , രണ്ടുപേരെ കാണാനില്ല

uploads/news/2018/08/240217/k2.jpg

അടിമാലി/മുരിക്കാശേരി/ചെറുതോണി: കലിതുള്ളിയ കാലവര്‍ഷത്തില്‍ ഇടുക്കിയില്‍ അഞ്ചിലേറെ സ്‌ഥലങ്ങളിലുണ്ടായ ഉരുള്‍ പൊട്ടലില്‍ പൊലിഞ്ഞത്‌ 11 ജീവന്‍. രണ്ടുപേരെ കാണാനില്ല. അടിമാലി മേഖലയില്‍മാത്രം ഒരുകുടുംബത്തിലെ രണ്ടു കുഞ്ഞുങ്ങളടക്കം എട്ടുപേര്‍ ഇല്ലാതായി. ഇതില്‍ അഞ്ചുപേരും ഒരുകുടുംബത്തിലെയാണ്‌. രാജപുരം കരിമ്പനപ്പടിയില്‍ ഉരുള്‍പൊട്ടി ഒരു വീടും അമ്മയും മക്കളും ഒലിച്ചു പോയി. ഇതില്‍ അമ്മയുടെ മൃതദേഹം കണ്ടെത്തി. പെരിയാര്‍ വാലിയില്‍ ഉരുള്‍പൊട്ടി ദമ്പതികളും മരിച്ചു.
പുലര്‍ച്ചെ മൂന്നുമണിയോടെ കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ അടിമാലി ടൗണിനുസമീപം എട്ടുമുറിയില്‍ ഉരുള്‍പൊട്ടി ഒലിച്ചുവന്ന വീടിനടിയില്‍പെട്ടാണ്‌ ഒരു കുടുംബത്തിലെ അഞ്ചുപേരും മരിച്ചത്‌. അടിമാലി പുതിയകുന്നേല്‍ ഹസന്‍കുട്ടിയുടെ ഭാര്യ ഫാത്തിമ (60), മകന്‍ പി.എച്ച്‌. മുജീബ്‌ (38), ഭാര്യ ഷെമീന (32), മക്കളായ ദിയ ഫാത്തിമ (7) നിയ (5) എന്നിവര്‍ മണ്ണിനടിയില്‍ പുതഞ്ഞുപോവുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന ഹസന്‍കുട്ടിയെയും ബന്ധു കല്ലുവെട്ടിക്കുഴിയില്‍ സൈനുദ്ദീനെയും പരുക്കുകളോടെ രക്ഷപ്പെടുത്തി. സൈനുദ്ദീന്റെ പരുക്ക്‌ ഗുരുതരമാണ്‌.
അടിമാലി കൊന്നത്തടി കുരിശുകുത്തി പന്തപ്പിള്ളില്‍ മാണിയുടെ ഭാര്യ തങ്കമ്മ (47), അടിമാലി കുരങ്ങാട്ടി കുറുമ്പനയ്‌ക്കല്‍ മോഹനന്‍ (52), ഭാര്യ ശോഭന (48) എന്നിവരും കീരിത്തോട്‌ പെരിയാര്‍വാലിയില്‍ കൂട്ടാക്കുന്നേല്‍ ആഗസ്‌തി (65) ഭാര്യ ഏലിക്കുട്ടി(60), രാജപുരം കരികുളത്ത്‌ മീനാക്ഷി എന്നിവരും മറ്റിടങ്ങളിലെ ഉരുള്‍പൊട്ടലില്‍ കാണാതായി. ആഗസ്‌തി-ഏലിക്കുട്ടി ദമ്പതികളുടെ മക്കളായ മക്കളായ രാജന്‍ (56), ഉഷ (48) എന്നിവരെയാണു കാണാതായത്‌.
എട്ടുമുറിയില്‍ ദേശീയപാതയ്‌ക്ക്‌ മുകള്‍ ഭാഗത്തുള്ള പെങ്ങാരപ്പിള്ളിയില്‍ ഷിജുവിന്റെ വീടിന്റെ മുറ്റമടക്കമാണ്‌ ഉരുള്‍പൊട്ടി ദേശീയപാതയിലേക്കു വീണത്‌. ഇതിനിടയിലുണ്ടായിരുന്ന ഹസന്‍കുട്ടിയുടെ വീട്‌ പൂര്‍ണമായി മണ്ണിനടിയിലായി. വീട്ടില്‍ ഉറങ്ങിക്കിടന്ന ഏഴുപേരും മണ്ണിനടിയിലായി. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനിടെയാണ്‌ രണ്ടു പേരെ ജീവനോടെ പുറത്തെടുത്തത്‌.എല്ലാവരുടെയും മൃതദേഹങ്ങള്‍ അടിമാലി താലൂക്ക്‌ ആശുപത്രിയില്‍ പോസ്‌റ്റുമോര്‍ട്ടം നടത്തി ഉച്ചയോടെ ബന്ധുക്കള്‍ക്കു വിട്ടു നല്‍കി. മുജീബിന്റെയും കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങള്‍ ടൗണ്‍ ജുമാ മസ്‌ജിദ്‌ കബര്‍സ്‌ഥാനില്‍ വൈകിട്ട്‌ നാലുമണിയോടെ സംസ്‌കരിച്ചു. ടൗണില്‍ സുപ്രീം ഗോള്‍ഡ്‌ കവറിംങ്‌ സ്‌ഥാപനം നടത്തി വരികയായിരുന്നു മുജീബ്‌. ദിയ (ഒന്നാം ക്ലാസ്‌) നിയ(എല്‍.കെ.ജി) യും വിശ്വദീപ്‌തി സ്‌കൂളിലെ വിദ്യാര്‍ഥികള്‍.
പുലര്‍ച്ചെ അഞ്ചരയോടെ കൊന്നത്തടി പഞ്ചായത്തിലെ കുരിശുകുത്തിയില്‍ ഉണ്ടായ ഉരുള്‍പൊട്ടലിലിലാണ്‌ തങ്കമ്മ (47) മരിച്ചത്‌. കമ്പിളികണ്ടം-ഇഞ്ചത്തൊട്ടി റോഡിന്റെ മുകള്‍ഭാഗത്തെ ചെനയപ്പിള്ളില്‍ പൗലോസിന്റെ കൃഷിയിടം ഉള്‍പ്പടെയുള്ള ഭാഗം ഉരുള്‍പൊട്ടി മാണിയുടെ വീട്ടിലേക്കു പതിച്ചു. ശബ്‌ദം കേട്ട്‌ മാണിയും മകന്‍ ഷൈനും ബന്ധുവും ഇറങ്ങി ഓടിയതിനാല്‍ പരുക്കുകളോടെ രക്ഷപ്പെട്ടു. തങ്കമ്മയുടെ സംസ്‌കാരം വൈകിട്ട്‌ ആറുമണിയോടെ കമ്പിളികണ്ടം സെന്റ്‌ ബ്രിട്ടാസ്‌ ലത്തീന്‍ പള്ളി സെമിത്തേരിയില്‍ നടത്തി. അടിമാലി ഈസ്‌റ്റേണ്‍ കമ്പനിയില്‍ തൊഴിലാളിയായിരുന്ന തങ്കമ്മ കല്ലാര്‍ കുരിശുപാറ പുത്തന്‍പുര കുടുംബാംഗമാണ്‌. മകള്‍: ഷെറിന്‍.
രാവിലെ ഒന്‍പതു മണിയോടെ അടിമാലി കുരങ്ങാട്ടി ആദിവാസിക്കുടിയില്‍ ഉണ്ടായ ഉരുള്‍പൊട്ടലിലാണ്‌ മോഹനനും ഭാര്യ ശോഭനയും മരിച്ചത്‌. വീടിനുള്ളിലെ സ്ലാബുകള്‍ക്കിടയില്‍ കരുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. സംസ്‌കാരം ഇന്നു രാവിലെ പത്തിന്‌ കുരങ്ങാട്ടി കുടിയില്‍ നടക്കും.
രാജപുരം കരിമ്പനപടിയില്‍ ഉരുള്‍പൊട്ടിയാണ്‌ കരികുളത്ത്‌ മീനാക്ഷി (90) മരിച്ചത്‌. മക്കളായ രാജന്‍ (56), ഉഷ (48) എന്നിവരെയാണു കാണാതായത്‌. മീനാക്ഷിയുടെ മൃതദേഹം രാവിലെ എട്ടരയോടെയാണു കണ്ടെത്തിയത്‌. മറ്റു രണ്ടു പേര്‍ക്കുവേണ്ടിയുളള തിരച്ചില്‍ തുടരുന്നു. മീനാക്ഷിയുടെ സംസ്‌കാരം കമ്പിളികണ്ടത്തുളള മകന്റെ വസതിയില്‍ ഇന്നു രാവിലെ 11 ന്‌.
കീരിത്തോട്‌ പെരിയാര്‍വാലിയില്‍ ഉണ്ടായ ഉരുള്‍പൊട്ടിലിലാണ്‌ കൂട്ടാക്കുന്നേല്‍ ആഗസ്‌തിയും ഭാര്യ ഏലിക്കുട്ടിയും മരിച്ചത്‌. ഇവരുടെ മകന്റെ ഭാര്യ ജസി(22)യും ഒന്നരവയസുള്ള കുട്ടിയും അത്ഭുതകരമായി രക്ഷപെട്ടു. മലവെള്ളത്തില്‍ വീടിന്റെ ഒരുഭാഗം പൂര്‍ണമായും ഒലിച്ചുപോയി. വീടിനുള്ളിലെ കിടപ്പുമുറിയില്‍ കല്ലുംമണ്ണും വീണ നിലയിലായിരുന്നു ആഗസ്‌തിയെയും ഭാര്യയെയും കണ്ടെത്തിയത്‌.

Ads by Google
Friday 10 Aug 2018 01.56 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW