Saturday, August 11, 2018 Last Updated 0 Min 59 Sec ago English Edition
Todays E paper
Ads by Google
Friday 10 Aug 2018 01.56 AM

ആരാധനാലയങ്ങളിലെ പ്രസാദ വിതരണത്തിനും വില്‍പ്പനയ്ക്കും ഇനി ഭക്ഷ്യസുരക്ഷാ ലൈസന്‍സ്‌ നിര്‍ബന്ധം; അന്നദാനം, ലഘുഭക്ഷണ വിതരണം, കുടിവെള്ളം എന്നിവയ്ക്കും സര്‍ട്ടിഫിക്കറ്റ്

uploads/news/2018/08/240191/annadanam.jpg

തിരുവനന്തപുരം: ആരാധനാലയങ്ങളിലെ പ്രസാദ വിതരണത്തിന്‌ ഇനി ഭക്ഷ്യസുരക്ഷാ ലൈസന്‍സ്‌ നിര്‍ബന്ധമാക്കി. അടുത്തമാസം ഒന്നു മുതല്‍ ഇതു പ്രാബല്യത്തിലാകുമെന്നു ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ എം.ജി. രാജമാണിക്യം അറിയിച്ചു.

പ്രത്യേക കൗണ്ടറുകളില്‍ കൂടി പ്രസാദങ്ങള്‍ വില്‍പ്പന നടത്തുന്നതിന്‌ ലൈസന്‍സോ രജിസ്‌ട്രേഷനോ നേടിയിരിക്കണം. പ്രസാദം ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്‌തുക്കള്‍ ഭക്ഷ്യസുരക്ഷാ ഗുണനിലവാരം കാത്തു സൂക്ഷിക്കണം. ഗുണനിലവാരം ഉറപ്പുവരുത്തിയശേഷമേ പ്രസാദ നിര്‍മാണത്തിനായി അസംസ്‌കൃത ഭക്ഷ്യവസ്‌തുക്കള്‍ വാങ്ങാവൂ എന്നും അവയുടെ ബില്ലുകളും വൗച്ചറുകളും കൃത്യമായി സൂക്ഷിക്കണമെന്നും കമ്മിഷണര്‍ അറിയിച്ചു.

ആരാധനാലയങ്ങളില്‍ ഭക്ഷണം തയാറാക്കുന്ന ഇടങ്ങളിലും സ്‌റ്റോര്‍ റൂമുകളിലും നിയമാനുസൃതമായുള്ള സുരക്ഷ പാലിക്കേണ്ടതും വൃത്തിയും ശുചിത്വവും പാലിക്കപ്പെടുന്നുണ്ടെന്ന്‌ ഉറപ്പുവരുത്തുകയും വേണം. ഭക്ഷ്യവസ്‌തുക്കള്‍ പാചകം ചെയ്യുന്നതിനും ഭക്‌തര്‍ക്ക്‌ കുടിക്കുന്നതിനും ഉപയോഗിക്കുന്ന വെള്ളം പാനയോഗ്യമായിരിക്കണം. നിശ്‌ചിത ഇടവേളകളില്‍ വെള്ളം പരിശോധിച്ച്‌ ഉപയോഗയോഗ്യമാണെന്ന സര്‍ട്ടിഫിക്കറ്റ്‌ സൂക്ഷിക്കണം.

ആരാധനാലയങ്ങളില്‍ നടത്തുന്ന അന്നദാനം, ലഘുഭക്ഷണ വിതരണം, കുടിവെള്ള വിതരണം എന്നിവയിലും മേല്‍പ്പറഞ്ഞ നിബന്ധനകള്‍ കര്‍ശനമായി പാലിക്കണം. ശബരിമല ക്ഷേത്രത്തിലെ പ്രസാദ വിതരണത്തില്‍ ദേവസ്വം അധികൃതര്‍ പാലിക്കുന്ന ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളും തിരുവനന്തപുരം ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച്‌ വിവിധ സന്നദ്ധ സംഘടനകളും നാട്ടുകാരും നടത്തുന്ന അന്നദാനം, ലഘുഭക്ഷണം, കുടിവെള്ള വിതരണം എന്നിവയില്‍ അനുവര്‍ത്തിക്കുന്ന ഭക്ഷ്യസുരക്ഷാ ലൈസന്‍സ്‌, രജിസ്‌ട്രേഷന്‍ നടപടികളും സംസ്‌ഥാനത്തെ മറ്റ്‌ ആരാധനാലയങ്ങള്‍ക്കും അന്നദാനം നടത്തുന്ന സംഘടനകള്‍ക്കും വ്യക്‌തികള്‍ക്കും മാതൃകയാക്കാവുന്നതാണെന്നും കമ്മിഷണര്‍ അറിയിച്ചു.

Ads by Google
Friday 10 Aug 2018 01.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW