Sunday, December 16, 2018 Last Updated 16 Min 8 Sec ago English Edition
Todays E paper
Ads by Google
Friday 10 Aug 2018 01.52 AM

കൈലാസ്‌-മാനസസരോവര്‍ തീര്‍ഥാടനം പുനരാരംഭിച്ചു

uploads/news/2018/08/240167/d7.jpg

കാഠ്‌മണ്ഡു: കാലാവസ്‌ഥ മെച്ചപ്പെട്ടതിനേത്തുടര്‍ന്ന്‌ കൈലാസ്‌-മാനസസരോവര്‍ പാത വീണ്ടും തുറന്നുകൊടുത്തു. തീര്‍ഥാടനം നിര്‍ത്തിവച്ചതിനേത്തുടര്‍ന്നു നേപ്പാളില്‍ തങ്ങുകയായിരുന്ന ഇന്ത്യന്‍ തീര്‍ഥാടകര്‍ 10 വിമാനങ്ങളിലായി സിമികോട്ടിലേക്കു പുറപ്പെട്ടു.
നേപ്പാള്‍ഗഞ്‌ജില്‍നിന്നു സിമികോട്ടിലേക്കുള്ള വിമാന സര്‍വീസുകളെല്ലാം പുനരാരംഭിച്ചു. സിമികോട്ട്‌, ഹുംല എന്നിവിടങ്ങളില്‍നിന്നു നൂറുകണക്കിനു തീര്‍ഥാടകര്‍ ചൈനയിലെ ടിബറ്റന്‍ പ്രവിശ്യയിലുള്ള കൈലാസ്‌-മാനസസരോവറിലേക്കു പുറപ്പെട്ടു.
തീര്‍ഥാടനം കഴിഞ്ഞുള്ള മടക്കയാത്രയില്‍ ഹില്‍സയിലും ഹുംലയിലും കുടുങ്ങിയ ഇന്ത്യക്കാരടക്കമുള്ള തീര്‍ഥാടകരെ വിമാനങ്ങളില്‍ അവരവരുടെ നാട്ടിലേക്ക്‌ എത്തിച്ചുതുടങ്ങി. കഴിഞ്ഞമാസം മലയാളികള്‍ അടക്കമുള്ള 1500-ല്‍ ഏറെ തീര്‍ഥാടകരാണു നേപ്പാളിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിയത്‌.

Ads by Google
Friday 10 Aug 2018 01.52 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW