Friday, December 07, 2018 Last Updated 48 Min 18 Sec ago English Edition
Todays E paper
Ads by Google
Thursday 09 Aug 2018 12.04 PM

മോഹന്‍ലാല്‍ അറിഞ്ഞുകൊണ്ട് ബാബുരാജ് തയ്യാറാക്കിയ ഹര്‍ജിയാണത്, ഞാന്‍ ചതിക്കപ്പെട്ടു: ഹണി റോസ്

uploads/news/2018/08/240029/honey.jpg

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അമ്മ അംഗങ്ങളായ നടിമാര്‍ കക്ഷി ചേരല്‍ ഹര്‍ജി സമര്‍പ്പിച്ചതിനേക്കുറിച്ച് അമ്മയിലെ എല്ലാ അംഗങ്ങള്‍ക്കും ധാരണയില്ലായിരുന്നെന്ന ട്രഷറര്‍ ജഗദീഷിന്റെ പ്രസ്താവനയ്‌ക്കെതിരെ ഹര്‍ജി നല്‍കിയ നടി ഹണി റോസ് രംഗത്ത്. അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് ഹണി റോസ് പരാതിപ്പെട്ടത്. മോഹന്‍ലാല്‍ നിര്‍ദേശിച്ചത് അനുസരിച്ചാണ് ഹര്‍ജി തയ്യാറാക്കിയ ബാബുരാജുമായി സംസാരിച്ചത്.

ഹര്‍ജി കാണണമെന്ന് ആവശ്യപ്പെട്ടപ്പോള്‍, അതിന്റെ ആവശ്യമില്ലെന്നും ഒപ്പ് വാടസ് ആപ്പു വഴി അയച്ചുതന്നാല്‍ മതിയെന്നുമായിരുന്നു നിര്‍ദേശിച്ചത്. എന്നാല്‍ അതുപറ്റില്ലെന്ന് താന്‍ ശാഠ്യം പിടിച്ചു. അപ്പോള്‍ ഹര്‍ജിയുടെ ഒന്നും മൂന്നും പേജുകള്‍ അയച്ചുതരികയായിരുന്നു.

എന്നാല്‍ ഹര്‍ജിയിലെ രണ്ടാം പേജിലാണ് പ്രോസിക്യൂട്ടറെ മാറ്റണം എന്നതടക്കമുള്ള വിവാദ ഭാഗങ്ങള്‍ ഉണ്ടായിരുന്നത്. ഇക്കാര്യത്തില്‍ താന്‍ ഒറ്റപ്പെട്ടു പോയ അവസ്ഥയിലായെന്നും ഹണി റോസ് പരാതിപ്പെട്ടു. ഹര്‍ജിയെ ആക്രമിക്കപ്പെട്ട നടി തള്ളിപ്പറഞ്ഞതോടെ, കക്ഷി ചേരാനുള്ള തീരുമാനം എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ നടിമാരുടെ തീരുമാനമാണെന്ന് പറഞ്ഞ് അമ്മ നേതൃത്വം കൈകഴുകിയിരിക്കുകയാണ്

Ads by Google
Thursday 09 Aug 2018 12.04 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW