Wednesday, November 21, 2018 Last Updated 38 Min 38 Sec ago English Edition
Todays E paper
Ads by Google
Thursday 09 Aug 2018 12.42 AM

'ഇരുവര്‍ രാഷ്‌ട്രീയ'ത്തിനു തിരശീല

uploads/news/2018/08/239948/4.jpg

ദ്രാവിഡ രാഷ്‌ട്രീയത്തിലെ അതികായന്‍ എം. കരുണാനിധിയുടെ വേര്‍പാടോടെ തിരശീല വീണത്‌ അഞ്ചുദശകമായി തമിഴ്‌നാട്ടില്‍ നിലനിന്ന "ഇരുവര്‍ രാഷ്‌ട്രീയ"ത്തിന്‌. കരുത്തരും ജനപ്രിയരുമായ നേതാക്കളുടെ നേതൃത്വത്തില്‍ ഡി.എം.കെ.-എ.ഐ.എ.ഡി.എം.കെ. പാര്‍ട്ടികളുടെ നേര്‍ക്കുനേര്‍ പോരാട്ടമാണ്‌ തമിഴ്‌നാട്ടില്‍ നടന്നിരുന്നത്‌.
തുടക്കത്തില്‍ കരുണാനിധിയും എം.ജി.ആറും തമ്മിലായിരുന്നു പോരെങ്കില്‍ പിന്നീടതു കരുണാനിധിയും ജെ. ജയലളിതയും തമ്മിലായി. രണ്ടുപേരും മുന്‍നിരയില്‍നിന്നു പിന്‍വാങ്ങിയത്‌ 2016 ല്‍ ആയിരുന്നുവെന്നതും യാദൃശ്‌ചികം. 75 ദിവസത്തെ ആശുപത്രിവാസത്തിനു ശേഷം 2016 ഡിസംബറിലാണു ജയലളിത മരിച്ചത്‌. രോഗബാധിതനായ ഡി.എം.കെ. നേതാവ്‌ കരുണാനിധി തീര്‍ത്തും അവശനിലയിലാവുകയും ചെയ്‌തു. വാക്കുകള്‍കൊണ്ട്‌ അമ്മാനമാടി ജനങ്ങളെ കൈയിലെടുത്തിരുന്ന കരുണാനിധിക്ക്‌ ഒരു ശസ്‌ത്രക്രിയയെത്തുടര്‍ന്ന്‌ ശബ്‌ദം നഷ്‌ടമായി. ഗോപാലപുരത്തെ വസതിയില്‍തന്നെ ഒതുങ്ങാന്‍ കരുണാനിധി നിര്‍ബന്ധിതനായതോടെ മകന്‍ എം.കെ. സ്‌റ്റാലിന്‍ പാര്‍ട്ടിയുടെ നിയന്ത്രണം ഏറ്റെടുത്തു.
ഡി.എം.കെ. സ്‌ഥാപകന്‍ സി.എന്‍. അണ്ണാദുരെയുടെ നിര്യാണത്തെത്തുടര്‍ന്ന്‌ 1969ലാണ്‌ കരുണാനിധി ആദ്യമായി മുഖ്യമന്ത്രിപദത്തിലെത്തിയത്‌. സിനിമയിലൂടെ ജനഹൃദയങ്ങള്‍ കവര്‍ന്ന എം.ജി. രാമചന്ദ്രന്‍ (എം.ജി.ആര്‍) വെല്ലുവിളി ഉയര്‍ത്തുന്നതുവരെ കരുണാനിധിക്ക്‌ എതിരാളിയില്ലായിരുന്നു. കരുണാനിധിയുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന്‌ ഡി.എം.കെ. വിട്ട എം.ജി.ആര്‍. 1972 ല്‍ എ.ഐ.എ.ഡി.എം.കെ. രൂപീകരിച്ചു. 1977 ലെ തെരഞ്ഞെടുപ്പില്‍ ഡി.എം.കെയെ തറപറ്റിച്ച്‌ എ.ഐ.എ.ഡി.എം.കെ. വന്‍വിജയം നേടി.
1987 ല്‍ എം.ജി.ആറിന്റെ മരണം. പാര്‍ട്ടിയിലെ പിളര്‍പ്പിനെയും എതിര്‍പ്പുകളെയും അതിജീവിച്ച്‌ എം.ജി.ആറിന്റെ രാഷ്‌ട്രീയ പിന്‍ഗാമിയായി ജയലളിത ഉയര്‍ന്നു. ഇതോടെ തമിഴ്‌ രാഷ്‌ട്രീയത്തിന്റെ ഭ്രമണം കരുണാനിധി, ജയലളിത എന്നീ ധ്രുവങ്ങളെ കേന്ദ്രീകരിച്ചായി.
കരുണാനിധിയുടെയും ജയലളിതയുടെയും മരണം തമിഴ്‌നാട്‌ രാഷ്‌ട്രീയത്തില്‍ വലിയ ശൂന്യതയാണു സൃഷ്‌ടിച്ചിരിക്കുന്നതെന്നു രാഷ്‌ട്രീയ നീരീക്ഷകര്‍ വിലയിരുത്തുന്നു. തമിഴ്‌നാട്ടിലെ വ്യക്‌തികേന്ദ്രീകൃത രാഷ്‌ട്രീയത്തിന്റെ അന്ത്യംകൂടിയാണിത്‌.

Ads by Google
Thursday 09 Aug 2018 12.42 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW