Thursday, September 13, 2018 Last Updated 0 Min 11 Sec ago English Edition
Todays E paper
Ads by Google
Thursday 09 Aug 2018 12.42 AM

കരുണാനിധിയുടെ വസതി ഭാവിയില്‍ നിര്‍ധനര്‍ക്കായുള്ള ആശുപത്രിയാകും

uploads/news/2018/08/239947/3.jpg

അന്തരിച്ച എം. കരുണാനിധി അരനൂറ്റാണ്ടിലേറെക്കാലം താമസിച്ച ഗോപാലപുരത്തെ വസതി ഭാവിയില്‍ നിര്‍ധനരോഗികള്‍ക്കായുള്ള ആശുപത്രിയാകും. 2010-ല്‍, 86-ാം പിറന്നാള്‍ ദിനത്തിലാണു കരുണാനിധി തന്റെ വസതി മാതാവ്‌ അന്‍ജുഗത്തിന്റെ പേരിലുള്ള ട്രസ്‌റ്റിനു കൈമാറിയത്‌. തന്റെയും ഭാര്യയുടെയും കാലശേഷമാകും "അണ്ണൈ അന്‍ജുഗം" ട്രസ്‌റ്റിന്റെ നേതൃത്വത്തില്‍ "കലൈജ്‌ഞര്‍ കരുണാനിധി" ആശുപത്രി നിലവില്‍വരുകയെന്നാണ്‌ അന്ന്‌ അദ്ദേഹം പ്രഖ്യാപിച്ചത്‌. ഗോപാലപുരത്തെ വസതി 1968-ല്‍ മക്കളായ അഴഗിരി, സ്‌റ്റാലിന്‍, കനിമൊഴി എന്നിവരുടെ പേരില്‍ കരുണാനിധി രജിസ്‌റ്റര്‍ ചെയ്‌തിരുന്നു. അവരുടെ അനുവാദത്തോടെയാണു പിന്നീട്‌ ആശുപത്രിക്കായി ദാനം ചെയ്‌തത്‌. മുന്‍കേന്ദ്രമന്ത്രി എ. രാജ, തമിഴ്‌ ചലച്ചിത്രഗാനരചയിതാവ്‌ വൈരമുത്തു എന്നിവരും അണ്ണൈ അന്‍ജുഗം ട്രസ്‌റ്റില്‍ അംഗങ്ങളാണ്‌.

Ads by Google
Thursday 09 Aug 2018 12.42 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW