Monday, December 17, 2018 Last Updated 15 Min 15 Sec ago English Edition
Todays E paper
Ads by Google
Thursday 09 Aug 2018 12.34 AM

ഇ.പി. ജയരാജന്‍ വീണ്ടും മന്ത്രിസഭയിലേക്ക്‌: സി.പി.​ഐ ഉടക്കിയാല്‍ ഒരു സി.പി.എം. മന്ത്രി തെറിക്കും; തീരുമാനം നാളത്തെ സി.പി.എം. നേതൃയോഗങ്ങളില്‍

E.P. Jayarajan

തിരുവനന്തപുരം/കണ്ണൂര്‍: ബന്ധുനിയമനവിവാദത്തില്‍പ്പെട്ട്‌ മന്ത്രിസ്‌ഥാനം തെറിച്ച ഇ.പി. ജയരാജന്റെ മടങ്ങിവരവിനു കളമൊരുങ്ങി. ജയരാജന്റെ മന്ത്രിസഭാ പുനഃപ്രവേശം സംബന്ധിച്ച തീരുമാനം നാളെ നടക്കുന്ന സി.പി.എം. നേതൃയോഗങ്ങളിലുണ്ടാകും.

ബന്ധുനിയമനക്കേസില്‍ കുറ്റവിമുക്‌തനായ ജയരാജനെ വീണ്ടും മന്ത്രിയാക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്‌തമായിരുന്നു. ഘടകകക്ഷി നേതാവായ എ.കെ. ശശീന്ദ്രനു ലഭിച്ച നീതി ജയരാജനും ലഭിക്കണമെന്നായിരുന്നു വാദം. ഇക്കാര്യത്തില്‍ പാര്‍ട്ടി നേതൃത്വം ധാരണയിലെത്തിയെന്നാണു സൂചന. നാളെ രാവിലെ സി.പി.എം. സംസ്‌ഥാന സെക്രട്ടേറിയറ്റും തുടര്‍ന്നു സംസ്‌ഥാനസമിതിയും ചേരും. യോഗങ്ങളില്‍ പോളിറ്റ്‌ ബ്യൂറോ അംഗം എസ്‌. രാമചന്ദ്രന്‍പിള്ളയും പങ്കെടുക്കും.

വിദഗ്‌ധചികിത്സയ്‌ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ അടുത്തയാഴ്‌ച അമേരിക്കയ്‌ക്കു പോകും. അതിനു മുമ്പ്‌ മന്ത്രിസഭാ പുനഃസംഘടന ഉള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളാനാണ്‌ അടിയന്തര പാര്‍ട്ടി നേതൃയോഗങ്ങള്‍. 13-ന്‌ എല്‍.ഡി.എഫ്‌. യോഗവും ചേരും. മുന്നണിയോഗത്തിനു മുമ്പ്‌ സി.പി.എം, സി.പി.ഐ. നേതൃത്വങ്ങള്‍ ചര്‍ച്ചനടത്തും. പുനഃസംഘടനയില്‍ സി.പി.എം. ഒരു മന്ത്രിയെക്കൂടി ഉള്‍പ്പെടുത്തിയാല്‍ തങ്ങള്‍ക്കും അഞ്ചാമതൊരു മന്ത്രിസ്‌ഥാനം വേണമെന്നാണു സി.പി.ഐയുടെ ആവശ്യം. അങ്ങനെയെങ്കില്‍ ഒരു സി.പി.എം. മന്ത്രിയെ രാജിവയ്‌പ്പിച്ച്‌ ഇ.പി. ജയരാജനെ മടക്കിക്കൊണ്ടുവരാനും നീക്കമുണ്ട്‌.

ജയരാജനു നല്‍കേണ്ട വകുപ്പിന്റെ കാര്യത്തില്‍ മുഖ്യമന്ത്രിയാകും തീരുമാനമെടുക്കുക. മുമ്പു ഭരിച്ചിരുന്ന വ്യവസായവകുപ്പുതന്നെ നല്‍കുമോയെന്നു വ്യക്‌തമല്ല. ജയരാജന്റെ ഒഴിവില്‍ മന്ത്രിസഭയിലെത്തിയ എം.എം. മണിക്കു വൈദ്യുതിവകുപ്പാണു നല്‍കിയത്‌. വ്യവസായവകുപ്പ്‌ എ.സി. മൊയ്‌തീനെയും ഏല്‍പ്പിച്ചു. ജയരാജന്‍ വീണ്ടും മന്ത്രിയാകുമ്പോള്‍ മറ്റു മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റമുണ്ടാകും. 2016 ഒക്‌ടോബര്‍ 14-നാണ്‌ ബന്ധുനിയമനവിവാദത്തേത്തുടര്‍ന്ന്‌ ജയരാജന്‍ രാജിവച്ചത്‌.

Ads by Google
Thursday 09 Aug 2018 12.34 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW