Saturday, November 17, 2018 Last Updated 5 Min 26 Sec ago English Edition
Todays E paper
Ads by Google
Thursday 09 Aug 2018 12.31 AM

വധശ്രമത്തിനു പിന്നില്‍ പ്രതിപക്ഷനേതാവ്‌: മഡൂറോ

uploads/news/2018/08/239908/3.jpg

കാരക്കസ്‌: ഡ്രോണ്‍ ഉപയോഗിച്ചു തന്നെ വധിക്കാന്‍ ശ്രമിച്ചതിനു പിന്നില്‍ പ്രതിപക്ഷനേതാവ്‌ ഉള്‍പ്പെടെയുള്ളവര്‍ക്കു പങ്കുണ്ടെന്നു വെനസ്വേല പ്രസിഡന്റ്‌ നിക്കോളാസ്‌ മഡൂറോ. രാജ്യഭ്രഷ്‌ടനാക്കപ്പെട്ട്‌ കൊളംബിയയില്‍ കഴിയുന്ന പ്രതിപക്ഷത്തെ പ്രമുഖന്‍ ജൂലിയോ ബോര്‍ഗസിന്റെ സൂത്രധാരത്വത്തിലാണ്‌ ആക്രമണം നടന്നതെന്നു മഡ്യൂറോ ആരോപിച്ചു.
ടെലിവിഷന്‍ ചാനലിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മഡ്യൂറോ. സംഭവത്തില്‍ അറസ്‌റ്റിലായവരെ ചോദ്യംചെയ്‌തതില്‍നിന്നാണു കഴിഞ്ഞ ശനിയാഴ്‌ച സൈനിക ആഘോഷത്തില്‍ പങ്കെടുക്കുന്നതിനിടെ സ്‌ഫോടകവസ്‌തു ഒളിപ്പിച്ച രണ്ടു ഡ്രോണുകള്‍ പറത്തി മഡ്യൂറോയെ അപായപ്പെടുത്താന്‍ ശ്രമം നടന്നത്‌. വേദിക്കരികില്‍ രണ്ടു ഡ്രോണുകളും പൊട്ടിത്തെറിച്ചെങ്കിലും പ്രസിഡന്റ്‌ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

Ads by Google
Thursday 09 Aug 2018 12.31 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW