Wednesday, November 14, 2018 Last Updated 9 Min 0 Sec ago English Edition
Todays E paper
Ads by Google
Thursday 09 Aug 2018 12.31 AM

സൗദി: ഒന്നര വര്‍ഷത്തിനിടെ ജോലി നഷ്‌ടപ്പെട്ടത്‌ 11 ലക്ഷം വിദേശികള്‍ക്ക്‌

uploads/news/2018/08/239907/2.jpg

റിയാദ്‌: സൗദി അറേബ്യയില്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ 11 ലക്ഷത്തോളം വിദേശികള്‍ക്ക്‌ ജോലി നഷ്‌ടപ്പെട്ടതായി ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ്‌ (ഗോസി) റിപ്പോര്‍ട്ട്‌. 2108 രണ്ടാം പാദത്തില്‍ സ്വകാര്യമേഖലയില്‍ അഞ്ചുലക്ഷത്തോളം വിദേശികള്‍ക്കു ജോലി നഷ്‌ടപ്പെട്ടു. ഏറ്റവും കൂടുതല്‍പേര്‍ക്കു ജോലി പോയതും ഈ കാലയളവിലാണ്‌.
ഏപ്രില്‍, മേയ്‌, ജൂണ്‍ മാസങ്ങളില്‍ 3,13,000 വിദേശികള്‍ക്ക്‌ സ്വകാര്യ മേഖലയില്‍ തൊഴില്‍ നഷ്‌ടപ്പെട്ടെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ആദ്യ പാദത്തില്‍ 1,99,500 പേര്‍ക്ക്‌ തൊഴില്‍ നഷ്‌ടപ്പെട്ടിരുന്നു.
ഈ വര്‍ഷം ആദ്യ പകുതിയില്‍ 5,12,000 ലേറെ വിദേശികള്‍ക്കും കഴിഞ്ഞ കൊല്ലം 5,86,000 വിദേശികള്‍ക്കും സ്വകാര്യ മേഖലയില്‍ തൊഴില്‍ നഷ്‌ടമായി. ഈ വര്‍ഷം ആദ്യ പാദാവസാനത്തെ കണക്കുകള്‍ പ്രകാരം സൗദിയില്‍ 10.18 ദശലക്ഷം വിദേശ തൊഴിലാളികളാണുള്ളത്‌. കഴിഞ്ഞ വര്‍ഷം അവസാന പാദത്തില്‍ വിദേശ തൊഴിലാളികള്‍ 10.42 ദശലക്ഷം ആയിരുന്നു. വിദേശികള്‍ ജോലി ചെയ്‌തിരുന്ന തൊഴില്‍ മേഖലയില്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കിയതും തൊഴിലാളികള്‍ക്കേര്‍പ്പെടുത്തിയ ലെവി കാരണം തൊഴിലുടമയ്‌ക്ക്‌ വരുന്ന അധിക ബാധ്യത വരുന്നതുമാണ്‌ വിദേശകള്‍ക്കു തൊഴില്‍ നഷ്‌ടമാകാന്‍ കാരണം.
അതേ സമയം ഓവര്‍ ടൈം വെട്ടിക്കുറച്ചതും ശമ്പള വര്‍ധനയില്ലാത്തതും ആശ്രിതര്‍ക്ക്‌ ലെവി ഏര്‍പ്പെടുത്തിയതും തൊഴിലാളികള്‍ക്കു തിരിച്ചടിയാണ്‌. ഇതുമൂലം മലയാളികളടക്കം നിരവധി പ്രവാസികള്‍ സ്വന്തം നാടുകളിലേക്കു മടങ്ങുന്നുണ്ട്‌.

ചെറിയാന്‍ കിടങ്ങന്നൂര്‍

Ads by Google
Thursday 09 Aug 2018 12.31 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW