Thursday, November 15, 2018 Last Updated 3 Min 8 Sec ago English Edition
Todays E paper
Ads by Google
Thursday 09 Aug 2018 12.31 AM

നവാസ്‌ ഷെരീഫിന്റെ മക്കള്‍ കരിമ്പട്ടികയില്‍; പാസ്‌പോര്‍ട്ട്‌ തടഞ്ഞുവച്ചു

ഇസ്ലാമാബാദ്‌: പാകിസ്‌താന്‍ മുന്‍പ്രധാനമന്ത്രി നവാസ്‌ ഷെരീഫിന്റെ മക്കളായ ഹസനെയും ഹുസൈനെയും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി.
പാക്‌ പാസ്‌പോര്‍ട്ട്‌ ഉപയോഗിച്ച്‌ ഇവര്‍ യാത്രചെയ്യുന്നതിനു വിലക്കേര്‍പ്പെടുത്തി. അഴിമതിക്കേസുകളില്‍ ഹാജരാകാതിരുന്നതിനെത്തുടര്‍ന്ന്‌ ഷെരീഫിന്റെ ലണ്ടനില്‍ക്കഴിയുന്ന രണ്ടുമക്കളെയും കോടതി പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചിരുന്നു. പാകിസ്‌താനിലെ അഴിമതിവിരുദ്ധ ഏജന്‍സിയായ നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോയുടെ അഭ്യര്‍ഥനയെത്തുടര്‍ന്നാണ്‌ എമിഗ്രേഷന്‍ ആന്‍ഡ്‌ പാസ്‌പോര്‍ട്ട്‌ ഡയറക്‌ടറേറ്റ്‌ ഇരുവരുടെയും പാസ്‌പോര്‍ട്ടുകള്‍ തടഞ്ഞുവച്ചത്‌.
ഹസനും ഹുസൈനുമെതിരേ റെഡ്‌ കോര്‍ണര്‍ നോട്ടീസ്‌ പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട്‌ ഫെഡറല്‍ ഇന്‍വെസ്‌റ്റിഗേഷന്‍ ഏജന്‍സി കഴിഞ്ഞയാഴ്‌ച ഇന്റര്‍പോളിനെ സമീപിച്ചിരുന്നു.

Ads by Google
Thursday 09 Aug 2018 12.31 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW