Monday, November 19, 2018 Last Updated 0 Min 38 Sec ago English Edition
Todays E paper
Ads by Google
Thursday 09 Aug 2018 12.31 AM

പാക്‌ സൈന്യത്തിന്‌ റഷ്യന്‍ പരിശീലനം

ഇസ്ലാമാബാദ്‌: ചരിത്രത്തിലാദ്യമായി പാകിസ്‌താന്‍ സൈന്യത്തിനു റഷ്യന്‍ പരിശീലനം. ഇതുസംബന്ധിച്ച കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചു. പ്രതിരോധരംഗത്തെ ഈ പുത്തന്‍ കൂട്ടുകെട്ട്‌ ഇസ്ലാമാബാദും അമേരിക്കയുമായുള്ള ബന്ധം ഉലഞ്ഞതോടെ.
റഷ്യ- പാകിസ്‌താന്‍ സംയുക്‌ത സൈനിക കൂടിയാലോചനാ സമിതി (ജെ.എം.സി.സി) യുടെ ആദ്യ യോഗത്തിലാണ്‌ സുപ്രധാന കരാര്‍. റഷ്യന്‍ ഫെഡറേഷനിലെ സൈനിക പരിശീലന കേന്ദ്രങ്ങളില്‍ പാക്‌ സൈന്യത്തെയും എത്തിക്കാനുള്ള കരാറില്‍ ഒപ്പുവച്ചതായി പാക്‌ പ്രതിരോധമന്ത്രാലയം വ്യക്‌തമാക്കി.ഇക്കഴിഞ്ഞ ആറിനാണു ജെ.എം.സി.സി യോഗം തുടങ്ങിയത്‌. റഷ്യയെ പ്രതിരോധമന്ത്രി കേണല്‍ ജനറല്‍ അലക്‌സാണ്ടര്‍ വി. ഫോമിന്‍ പ്രതിനിധീകരിച്ചപ്പോള്‍ റിട്ട. പ്രതിരോധ സെക്രട്ടറി സമീര്‍ ഉള്‍ ഹസന്‍ ഷാ പാക്‌പക്ഷത്തെ പ്രതിനിധീകരിച്ചു.
പ്രതിരോധബന്ധം മെച്ചപ്പെടുത്താനും സഹകരണം കൂടുതല്‍ മേഖലകളിലേക്കു വ്യാപിപ്പിക്കാനും ധാരണയായെന്നാണ്‌ പാക്‌ വെളിപ്പെടുത്തല്‍. കേണല്‍ ജനറല്‍ ഫോമിന്‍ പാക്‌ കരസേനാ തലവന്‍ ജനറല്‍ ക്വാമര്‍ ജാവേദ്‌ ബജ്‌വയെ കണ്ട്‌ മേഖലയിലെ സുരക്ഷാപ്രശ്‌നങ്ങളടക്കം ചര്‍ച്ചചെയ്യുകയും ചെയ്‌തു.

Ads by Google
Thursday 09 Aug 2018 12.31 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW