Saturday, November 17, 2018 Last Updated 8 Min 47 Sec ago English Edition
Todays E paper
Ads by Google
Thursday 09 Aug 2018 12.31 AM

ഇന്ദ്രാ നൂയി ഉള്‍പ്പെടെയുള്ളവര്‍ക്ക്‌ ട്രംപിന്റെ അത്താഴവിരുന്ന്‌

ന്യൂയോര്‍ക്ക്‌: പെപ്‌സികോയില്‍നിന്നു സ്‌ഥാനമൊഴിയുന്ന സി.ഇ.ഒ: ഇന്ദ്ര നൂയി, മാസ്‌റ്റര്‍കാര്‍ഡിന്റെ ചീഫ്‌ എക്‌സിക്യൂട്ടിവ്‌ അജയ്‌ ബംഗ എന്നീ ഇന്ത്യന്‍ മേധാവികള്‍ ഉള്‍പ്പെടെ ലോകത്തിലെ 15 വ്യവസായപ്രമുഖര്‍ക്കു ന്യൂജഴ്‌സിയിലെ തന്റെ സ്വകാര്യ ഗോള്‍ഫ്‌ക്ലബില്‍ അമേരിക്കന്‍ പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌ അത്താഴവിരുന്ന്‌ നല്‍കി.
ഫിയറ്റ്‌ ക്രിസ്ലര്‍ സി.ഇ.ഒ: മൈക്കിള്‍ മാന്‍ലെ, ഫെഡക്‌സ്‌ ചെയര്‍മാനും സി.ഇ.ഒയുമായ ഫ്രെഡ്രറിക്‌ സ്‌മിത്ത്‌, ബോയിങ്ങിന്റെ ചീഫ്‌ എക്‌സിക്യുട്ടിവ്‌ ഓഫീസര്‍ ഡെന്നീസ്‌ മ്യുലെന്‍ബര്‍ഗ്‌ തുടങ്ങിയവര്‍ക്കാണ്‌ വിരുന്നൊരുക്കിയത്‌. ന്യൂയിയുടെ ഭര്‍ത്താവ്‌ രാജ, ബംഗയുടെ ഭാര്യ റിത്തു എന്നിവരും ട്രംപിന്റെ ഭാര്യ മെലാനിയ, മകള്‍ ഇവാന്‍ക, ഭര്‍ത്താവ്‌ ജെര്‍ദ്‌ കുഷ്‌നര്‍ എന്നിവരും സന്നിഹിതരായിരുന്നു.
അമേരിക്കന്‍ സമ്പദ്‌ഘടനയെക്കുറിച്ചുള്ള വ്യവസായികളുടെ കാഴ്‌ചപ്പാട്‌ അറിയാനാണു പ്രസിഡന്റ്‌ വിരുന്നൊരുക്കിയതെന്നു വൈറ്റ്‌ ഹൗസ്‌ പത്രക്കുറിപ്പില്‍ അറിയിച്ചു.

Ads by Google
Thursday 09 Aug 2018 12.31 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW