Tuesday, November 06, 2018 Last Updated 26 Min 57 Sec ago English Edition
Todays E paper
Ads by Google
Wednesday 08 Aug 2018 07.03 PM

ഇടമലയാര്‍ ഡാമില്‍ റെഡ് അലേര്‍ട്ട് ; ഷട്ടര്‍ നാളെ തുറക്കും

uploads/news/2018/08/239875/IDAMALAYAR-DAM.jpg

കൊച്ചി: കനത്ത മഴയെത്തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഇടമലയാര്‍ അണക്കെട്ട് നാളെ തുറക്കും. ഇതിനു മുന്നോടിയായി റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. നാളെ എട്ട് മണിക്ക് ഒരു മണിക്കൂര്‍ നേരം ഷട്ടര്‍ ഉയര്‍ത്തുവാനും 164 ഘനയടി മീറ്റര്‍ വെള്ളം ഒഴുക്കുവാനും തീരുമാനിച്ചതായി വൈദ്യുതി ബോര്‍ഡ് അറിയിച്ചു.

uploads/news/2018/08/239875/dam1.jpg

169 മീറ്ററാണ് ഡാമിന്റെ സംഭരണ ശേഷിയുള്ള ഡാമില്‍ ഇപ്പോള്‍ 168.2 മീറ്ററാണ് ജലനിരപ്പ്. ഡാം തുറക്കുന്നതോടെ പെരിയാറിലെ ജലനിരപ്പ് ഒന്നു മുതല്‍ ഒന്നര മീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുണ്ട്. പുറത്തേക്ക് വിടുന്ന ജലം അഞ്ച് മുതല്‍ ആറുമണിക്കൂറിനിടയില്‍ ആലുവ ഭാഗത്ത് എത്തും എന്ന് അനുമാനിക്കുന്നു.

ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. 2013ലാണ് ഇതിനുമുമ്പ് ഇടമലയാര്‍ അണക്കെട്ട് തുറന്നിട്ടുള്ളത്.

uploads/news/2018/08/239875/dam2.jpg

Ads by Google
Ads by Google
Loading...
TRENDING NOW