Wednesday, June 12, 2019 Last Updated 5 Min 38 Sec ago English Edition
Todays E paper
Ads by Google
Wednesday 08 Aug 2018 03.25 PM

മഴ കനത്തതോടെ അതിരപ്പിള്ളിയില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം; കൂടുതല്‍ അണക്കെട്ടുകള്‍ തുറക്കുന്നു

uploads/news/2018/08/239863/vellachattam.jpg

പാലക്കാട് : മഴ കനത്തതിനെ തുടര്‍ന്ന് അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രത്തിലേയ്ക്കുള്ള സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. വെള്ളച്ചാട്ടത്തിന്റെ ശക്തി കൂടിയതിനെ തുടര്‍ന്നാണ് നിയന്ത്രണമേര്‍പ്പെടുത്തിയത്. ഈ പ്രദേശത്തേയ്ക്ക് വാഹനങ്ങള്‍ കടത്തി വിടുന്നില്ല. അതിനിടെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഷോളയാര്‍, പെരിങ്ങല്‍ക്കുത്ത് അണക്കെട്ടുകള്‍ തുറന്നു.

ഇടുക്കിയിലും ജലനിരപ്പ് വളരെ വേഗം ഉയരുന്നതായാണ് റിപ്പോര്‍ട്ട്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുകയാണ്. ജലനിരപ്പ് 2398 അടിയില്‍ എത്തിയാല്‍ ട്രയല്‍ റണ്‍ നടത്താനാണ് സര്‍ക്കാരിന്റെ തീരുമാനം.

ജലനിരപ്പ് 2398 അടിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും തുടര്‍ന്ന് 24 മണിക്കൂറുകള്‍ക്കു ശേഷം ഷട്ടറുകള്‍ തുറക്കും.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW