Wednesday, December 19, 2018 Last Updated 16 Min 41 Sec ago English Edition
Todays E paper
Ads by Google
ചെറിയാന്‍ കിടങ്ങന്നൂർ
Wednesday 08 Aug 2018 03.54 PM

സൗദി അറേബ്യയിൽ 11 ലക്ഷം വിദേശികൾക്ക് ജോലി നക്ഷ്ടമായി : തൊഴിൽ പോയത്‌ കഴിഞ്ഞ ഒന്നര വർഷത്തിനിടെ

uploads/news/2018/08/239861/Gulf080818d.jpg

റിയാദ് : സൗദി അറേബ്യയിൽ കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ 11 ലക്ഷത്തോളം വിദേശികൾക്ക് ജോലി നക്ഷ്ടമായതായി ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് (ഗോസി) റിപ്പോർട്ട് .

2018 - രണ്ടാം പാദത്തിൽ അഞ്ചു ലക്ഷത്തിലേറെ വിദേശികൾക്ക് സ്വകാര്യ മേഖലയിൽ തൊഴിൽ നഷ്ടപ്പെട്ടതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട് . ഏറ്റവും കൂടുതൽ പേർക്ക് തൊഴിൽ നഷ്ടപ്പട്ടതും ഈ കാലയളവിലാണ് .

ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ 3,13,000 ഓളം വിദേശികൾക്ക് സ്വകാര്യ മേഖലയിൽ തൊഴിൽ നഷ്ടപ്പെട്ടതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത് . ആദ്യ പാദത്തിൽ 1,99,500 പേർക്ക് തൊഴിൽ നഷ്ടപ്പെട്ടിരുന്നു. ഈ വർഷം ആദ്യ പകുതിയിൽ 5,12,000 ലേറെ വിദേശികൾക്ക് സൗദിയിൽ തൊഴിൽ നഷ്ടമായി . കഴിഞ്ഞ കൊല്ലം 5,86,000 ഓളം വിദേശികൾക്ക് സ്വകാര്യ മേഖലയിൽ തൊഴിൽ നഷ്ടപ്പെട്ടിരുന്നു.

ഈ വർഷം ആദ്യ പാദാവസാനത്തെ കണക്കുകൾ പ്രകാരം സൗദിയിൽ 10.18 ദശലക്ഷം വിദേശ തൊഴിലാളികളാണുള്ളത്. കഴിഞ്ഞ വർഷം അവസാന പാദത്തിൽ വിദേശ തൊഴിലാളികൾ 10.42 ദശലക്ഷം ആയിരുന്നു.

വിദേശികൾ ജോലി ചെയ്തിരുന്ന തൊഴിൽ മേഖലയിൽ സ്വദേശി വൽക്കരണം നടപ്പാക്കിയതും ,തൊഴിലാളികൾക്കേർപ്പെടുത്തിയ ലെവി കാരണം തൊഴിലുടമക്ക് വരുന്ന അധിക ബാധ്യതയാലും ആണ് പ്രധാനമായും തൊഴിലാളികൾക്ക് ജോലി നക്ഷ്ടപെടാൻ ഇടയാക്കുന്നത് .

അതെ സമയം തൊഴിലാളികളുടെ ഓവർ ടൈം വെട്ടികുറച്ചതും ,ശമ്പള വർദ്ധനവില്ലാത്തതും ,ആശ്രിതർക്ക് ലെവി ഏർപ്പെടുത്തിയതും വൻ തോതിൽ മലയാളികൾ അടക്കമുള്ള പ്രവാസികൾ നാട്ടിലേക്ക് മടങ്ങാൻ പ്രേരിപ്പിക്കുന്നത് .

Ads by Google
ചെറിയാന്‍ കിടങ്ങന്നൂർ
Wednesday 08 Aug 2018 03.54 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW