Saturday, August 11, 2018 Last Updated 0 Min 52 Sec ago English Edition
Todays E paper
Ads by Google
Wednesday 08 Aug 2018 03.55 PM

അറുപത്തിയഞ്ചാം നാള്‍ ആസ്ട്രേലിയയില്‍ വീണ്ടും ഫാന്‍സ്ഷോ ; വിജയാരവങ്ങള്‍ നിലക്കാതെ അബ്രഹാമിന്റെ സന്തതികള്‍ മുന്നോട്ട്

uploads/news/2018/08/239859/australia.jpg

ഹൊബാര്‍ട്ട് ( ആസ്ട്രേലിയ ); ഈ വര്‍ഷത്തെ വന്‍വിജയ ചിത്രങ്ങളില്‍ ഒന്നായ അബ്രഹാമിന്റെ സന്തതികള്‍ വീണ്ടും ചരിത്രം തിരുത്തുകയാണ്. റിലീസ് ചെയ്തു അറുപത്തിയഞ്ച് നാളുകള്‍ പിന്നിടുമ്പോള്‍ വീണ്ടും ഫാന്‍സ് ഷോ ഒരുക്കുന്ന തിരക്കിക്കാണു ആരാധകര്‍. ഇക്കുറി അത് കേരളത്തിലോ ഗള്‍ഫിലോ ഒന്നും അല്ലെന്നു മാത്രം. കടലുകള്‍ കടന്നു അങ്ങ് ആസ്ട്രേലിയയില്‍ ആണ് ഈ ഫാന്‍സ് ഷോ.

ഷോയില്‍ നിന്നുള്ള മുഴുവന്‍ വരുമാനവും മമ്മൂട്ടിയുടെ തന്നെ നേതൃത്വത്തില്‍ കേരളത്തിലെ അവശത അനുഭവിക്കുന്ന ആദിവാസികള്‍ക്ക് വേണ്ടി നടപ്പിലാക്കുന്ന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റ്റര്‍നാഷണല്‍ ഫൗണ്ടേഷന് സംഭാവന ചെയ്യും. മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷനലിന്റെ ആസ്‌ട്രേലിയന്‍ ചാപ്റ്ററാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഫാന്‍സ് ഷോയുടെ ടിക്കറ്റിന്റെ വില്‍പ്പന ന്യൂ നോര്‍ഫ്‌ലോക് സെന്റ് മേരീസ് പള്ളി വികാരി ഫാ. ജെയ്സണ്‍ ജോസഫ് കുഴിയില്‍ ഫാ.മാര്‍ക്ക് ഹാന്‍സിനു നല്‍കി ഉത്ഘാടനം ചെയ്തു.

മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസ്സിയേഷന്‍ ഇന്റര്‍നാഷണല്‍ പ്രെസിഡന്റ് റോബര്‍ട്ട് കുര്യാക്കോസ്, സംഘടനയുടെ ആസ്‌ട്രേലിയന്‍ ചാപ്റ്റര്‍ പ്രസിഡന്റ് ജിനോ ജേക്കബ് വെട്ടത്തുവില സിനിമയുടെ ടാസ്മാനിയന്‍ വിതരണക്കാരനായ ജോസ്മോന്‍ ജോയ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. സിനിമ റിലീസ് ചെയ്ത് ഇത്രയും നാളുകള്‍ പിന്നിട്ട ശേഷം വീണ്ടും ഫാന്‍സ് ഷോ ഒരു മലയാള സിനിമക്കായി വരുന്നത് ആദ്യ സംഭവമാണന്നു സംഘടനയുടെ ആസ്‌ട്രേലിയന്‍ ചാപ്റ്റര്‍ പ്രതിനിധികൂടിയായ ജിനോ ജോര്‍ജ് അവകാശപ്പെട്ടു

ഫോട്ടോ ; അബ്രഹാമിന്റെ സന്തതികള്‍ സിനിമയുടെ ആസ്‌ട്രേലിയന്‍ ഫാന്‍സ്ഷോ ടിക്കറ്റിന്റെ വില്പനോത്ഘാടനം ഫാ : ജെയ്സണ്‍ ജോസഫ് കുഴിയില്‍, ഫാ. മാര്‍ക്ക് ഹാന്‍സിനു ആദ്യ ടിക്കറ്റു നല്‍കി നിര്‍വ്വഹിക്കുന്നു. മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസ്സോസ്സിയേഷന്‍ ആസ്‌ട്രേലിയന്‍ ചാപ്റ്റര്‍ പ്രസിഡന്റ് ജിനോ ജോര്‍ജ്., സംഘടനയുടെ ഇന്റര്‍നാഷണല്‍ പ്രസിഡന്റ് റോബര്‍ട്ട് കുര്യാക്കോസ്, സിനിമയുടെ ടാസ്മാനിയന്‍ വിതരണക്കാരന്‍ ജോസ്മോന്‍ ജോയ് തുടങ്ങിയവര്‍ സമീപം

Ads by Google
Wednesday 08 Aug 2018 03.55 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW