Friday, September 07, 2018 Last Updated 47 Min 42 Sec ago English Edition
Todays E paper
Ads by Google
Wednesday 08 Aug 2018 03.16 PM

സ്വാദിഷ്ഠമായ സേമിയ എഗ്ഗ് പുലാവ് തയാറാക്കാം

uploads/news/2018/08/239853/CokryTips080818a.jpg

സേമിയ എഗ്ഗ് പുലാവ്

സേമിയ - ഒന്നര കപ്പ്
കാരറ്റ് - അരക്കപ്പ് (ചീവിയെടുത്തത്)
മുട്ട - 2
ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് പേസ്റ്റ് - 1 സ്പൂണ്‍
സവാള - 1 എണ്ണം
മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍
കുരുമുളക് (ചതച്ചത്) - 1 ടീസ്പൂണ്‍
പട്ട - 1
ഗ്രാമ്പുുു- 3
ഏലയ്ക്ക - 4
നെയ്യ് - 2 ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
വെള്ളം - ആവശ്യത്തിന്

തയാറാക്കുന്ന വിധം


സേമിയ നന്നായി വേവിച്ചെടുക്കുക(തണുത്ത വെള്ളത്തിലിട്ട് അരിച്ചെടുത്ത് എണ്ണ തിരുമി വയ്ക്കുക. ഇങ്ങനെ ചെയ്താല്‍ സേമിയ ഒട്ടിപ്പിടിക്കാതിരിക്കും.)പാനില്‍ നെയ്യ് ചൂടാക്കി പട്ട, ഗ്രാമ്പു, ഏലയ്ക്ക എന്നിവ മൂപ്പിച്ച് ഇഞ്ചി പേസ്റ്റ് ചേര്‍ത്ത് ഇളക്കുക. അതിലേക്ക് സവാള, കാരറ്റ് ചേര്‍ത്ത് ഇളക്കി, അതിനുശേഷം മഞ്ഞള്‍പൊടിയും കുരുമുളകും ചേര്‍ത്ത് നന്നായി വഴറ്റുക. ഇതിലേക്ക് സേമിയ കൂടി ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. 2 മുട്ട ഉപ്പും ചേര്‍ത്ത് നന്നായി ചിക്കിയെടുക്കുക. പുലാവിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

Ads by Google
Wednesday 08 Aug 2018 03.16 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW