Monday, September 24, 2018 Last Updated 1 Min 12 Sec ago English Edition
Todays E paper
Ads by Google
Wednesday 08 Aug 2018 01.44 PM

6.2 ഇഞ്ച് വലിയ ഡിസ്‌പ്ലെ, 3,300 എംഎഎച്ച് ബാറ്ററി; എൽജി Q8 (2018) അവതരിപ്പിച്ചു

LG

എൽജിയുടെ ഏറ്റവും പുതിയ മോഡലായ എൽജി Q8 (2018) കമ്പനി പുറത്തിറക്കി. കഴിഞ്ഞ വർഷം ഇറങ്ങിയ Q8 മോഡലിന്റെ പരിഷ്കരിച്ച പുതിയ പതിപ്പാണ് ഈ Q8 (2018).

കൊറിയയിൽ ആണ് ഫോൺ അവതരിപ്പിച്ചത്. ക്വിക്ക് ചാർജ്ജ് 3.0, DTS:X 3D സൗണ്ട്, എൽജി പേ, 6.2 ഇഞ്ച് വലിയ ഡിസ്പ്ളേ എന്നിവയാണ് പ്രധാന സവിശേഷതകൾ.

ആന്‍ഡ്രോയിഡ് ഓറിയോ 8.1 ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 4 ജിബി റാം 64 ജിബി സ്‌റ്റോറേജുള്ള ഫോണിന് മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 2ടിബി വരെ സ്‌റ്റോറേജ് വര്‍ധിപ്പിക്കാവുന്നതാണ്. 3,300 എംഎഎച്ച് ആണ് ബാറ്ററി.

എല്‍ഇഡി ഫ്‌ളാഷ് ലൈറ്റോടു കൂടിയ ഫോണിന് 16 എംപി ക്യാമറ സെന്‍സറുണ്ട്. 5 എംപി ഫ്രണ്ട് ക്യാമറയാണ്. യൂ.എസ്.ബി -സി, ബ്ലൂട്ടൂത്, വൈഫൈ 802.11, 3.5 mm ഓഡിയോ ജാക്ക്, ഹൈഫൈ ക്വാഡ് ഡിഎസി തുടങ്ങിയ കണക്റ്റിവിറ്റി സൗകര്യങ്ങളുമുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW