Wednesday, January 02, 2019 Last Updated 0 Min 59 Sec ago English Edition
Todays E paper
Ads by Google
Wednesday 08 Aug 2018 01.34 PM

വിവോ Y71 4ജിബി റാം വേരിയന്റിന് 1000 രൂപ വിലക്കുറവ്

vivo y71

ഇന്ത്യയില്‍ 1000 രൂപ വിലക്കുറവിൽ വിവോ Y71 4ജിബി റാം വേരിയന്റ്. ഇപ്പോൾ ഫോണിന്റെ വില 11,990 രൂപയാണ്. രണ്ട് സ്‌റ്റോറേജ് വാരിയന്റുകളാണ് വിവോ Y71 ന് ഉള്ളത്. വിവോ ഇ-സ്‌റ്റോറുകളിലും ആമസോണിലും പുതിയ വിലയില്‍ ഫോണ്‍ ലഭ്യമാകും.

ഫേസ് അണ്‍ലോക്ക് ഫീച്ചറും ഫിംഗര്‍പ്രിന്റ് സ്‌കാനറും ഫോണിലുണ്ട്. 3 ജിബി റാം 16 ജിബി സ്‌റ്റോറേജ്, 4 ജിബി റാം 32 ജിബി സ്‌റ്റോറേജ് എന്നിവയാണ്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച്‌ രണ്ട് വാരിയന്റുകളുടെയും സ്‌റ്റോറേജ് 256 ജിബി വരെ വര്‍ധിപ്പിക്കാം.

3,360 എംഎഎച്ചാണ് ബാറ്ററി. 13 എംപി റിയര്‍ ക്യാമറയും 5 എംപി സെല്‍ഫി ഷൂട്ടറുമാണ് ഫോണിനുള്ളത്. 18:9 അനുപാതത്തില്‍ 6 ഇഞ്ച് ഫുള്‍ വ്യൂ എച്ച്‌ഡി ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 425 സ്‌നാപ്ഡ്രാഗണ്‍ പ്രൊസസറുള്ള ഫോണ്‍ ആന്‍ഡ്രോയിഡ് ഓറിയോ 8.1ലാണ് പ്രവര്‍ത്തിക്കുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW