Tuesday, April 23, 2019 Last Updated 5 Min 20 Sec ago English Edition
Todays E paper
Ads by Google
Wednesday 08 Aug 2018 12.55 PM

ഫ്രാങ്കോയെ തേടി പോലീസ് നാളെ ജലന്ധറില്‍; വിശ്വാസികളെ വിളിച്ചുകൂട്ടി പ്രതിരോധിക്കാന്‍ ഫ്രാങ്കോയുടെ സര്‍ക്കുലര്‍; 'വേണ്ടാത്ത റിപ്പോര്‍ട്ടുമായി പോലീസ് ഇവിടെനിന്ന് പോകരുത്'

നാളെ രാവിലെ ഒമ്പത് മണിക്ക് കേരളത്തില്‍ നിന്നുള്ള പോലീസ് സംഘം ബിഷപ്പ് ഹൗസില്‍ എത്തുമെന്നും അതിനുള്ളില്‍ ഇടവകകളില്‍ നിന്നും വേദഉപദേശികള്‍ പള്ളിയുമായി അടുപ്പമുള്ളവരേയും കൂട്ടി ബിഷപ്പ് ഹൗസിനു മുന്നില്‍ എത്തണമെന്നുമാണ് സര്‍ക്കുലറിലെ ആവശ്യം.
bishop franco mulaykkal

കോട്ടയം: കന്യാസ്ത്രീ നല്‍കിയ ബലാത്സംഗ പരാതിയില്‍ പ്രതിസ്ഥാനത്തുനില്‍ക്കുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാന്‍ കേരള പോലീസ് സംഘം നാളെ ജലന്ധറില്‍ എത്തും. 55 ചോദ്യങ്ങള്‍ അടങ്ങുന്ന ചോദ്യാവലി തയ്യാറാക്കിയാണ് പോലീസ് ബിഷപ്പിനെ ചോദ്യം ചെയ്യുന്നത്. ബിഷപ്പിനൊപ്പമുള്ള ഉന്നത വൈദികരേയും ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. പോലീസിനെ നേരിടാന്‍ ഫ്രാങ്കോയും എല്ലാ ഒരുക്കങ്ങളും തുടങ്ങിയെന്നാണ് അവിടെനിന്നുള്ള വിവരം. അറസ്റ്റു വന്നാല്‍ പോലീസിനെ നേരിടാന്‍ ആളുകളെ വിളിച്ചുകൂട്ടാന്‍ സര്‍ക്കുലറും ഇറങ്ങിക്കഴിഞ്ഞു.

വത്തിക്കാന്‍ സ്ഥാനപതിക്ക് കന്യാസ്ത്രീ നല്‍കിയ പരാതി സ്ഥിരീകരിക്കുന്നതിനായി ഇനി ഡല്‍ഹിയില്‍ തങ്ങേണ്ടെന്നാണ് അന്വേഷണ സംഘത്തിന് സംസ്ഥാനത്തുനിന്നും നല്‍കിയിരിക്കുന്ന നിര്‍ദേശം. കന്യാസ്ത്രീയുടെ പരാതിയുടെ പകര്‍പ്പ് വത്തിക്കാന്‍ പ്രതിനിധിയുടെ സെക്രട്ടറി പോലീസ് സംഘത്തിന് കൈമാറികഴിഞ്ഞു. നയതന്ത്ര പരിരക്ഷയുള്ള വത്തിക്കാന്‍ പ്രതിനിധിയില്‍ നിന്നും നേരിട്ട് മൊഴിയെടുക്കുന്നതിന് നിരവധി നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്.

അതേസമയം, പോലീസ് ജലന്ധറില്‍ എത്തിയാല്‍ നേരിടാന്‍ എല്ലാ പ്രതിരോധവും ഫ്രാങ്കോയും സംഘവും ഒരുക്കുകയാണ്. ജലന്ധര്‍ രൂപതയിലെ എല്ലാ വൈദികര്‍ക്കും ഇതുസംബന്ധിച്ച് സര്‍ക്കുലര്‍ പറന്നുകഴിഞ്ഞു. നാളെ രാവിലെ ഒമ്പത് മണിക്ക് കേരളത്തില്‍ നിന്നുള്ള പോലീസ് സംഘം ബിഷപ്പ് ഹൗസില്‍ എത്തുമെന്നും അതിനുള്ളില്‍ ഇടവകകളില്‍ നിന്നും വേദഉപദേശികള്‍ പള്ളിയുമായി അടുപ്പമുള്ളവരേയും കൂട്ടി ബിഷപ്പ് ഹൗസിനു മുന്നില്‍ എത്തണമെന്നുമാണ് സര്‍ക്കുലറിലെ ആവശ്യം. അന്വേഷണവുമായി സഹകരിക്കും. എന്നാല്‍ 'വേണ്ടാത്ത ഒരു റിപ്പോര്‍ട്ടുമായി പോലീസ് പോകാന്‍ പാടില്ല'. നിലവിലെ സാഹചര്യത്തില്‍ എന്തെങ്കിലും മാറ്റംവന്നാല്‍ എല്ലാവരേയും ഫോണില്‍ അറിയിക്കാമെന്നും വേദ ഉപദേശക വിഭാഗത്തിന്റെ ഡയറക്ടര്‍ ഫാ.ജോണ്‍ ഗേര്‍വാള്‍ പുറത്തിറക്കി സര്‍ക്കുലറില്‍ പറയുന്നു.

ਸਾਰੇ ਮਨਾਦ ਭਰਾਵਾਂ ਨੂੰ ਬੇਨਤੀ ਹੈ ਕਿ ਕੱਲ੍ਹ ਮਿਤੀ 09/08/18 ਸਾਡੇ ਅਤਿ ਸਤਿਕਾਰਯੋਗ ਬਿਸਪ ਸਾਹਿਬ ਜੀ ਦੀ ਇੰਨਕੁਆਰੀ ਦੇ ਸਬੰਧ ਵਿੱਚ ਕੇਰਲਾ ਦੀ ਪੁਲਿਸ ਪਾਰਟੀ ਜਲੰਧਰ ਬਿਸਪ ਹਾਉਸ ਪਹੁੰਚ ਰਹੀ ਹੈ। ਇਸ ਇਨਕੁਆਰੀ ਵਿੱਚ ਸਾਮਿਲ ਹੋਣ ਲਈ ਸਾਰੇ ਮਨਾਦ ਭਰਾਵਾਂ ਨੂੰ ਕਿਹਾ ਜਾਂਦਾ ਹੈ ਕਿ ਆਪਣੇ ਨਾਲ ਆਪਣੇ-ਆਪਣੇ ਇਲਾਕੇ ਦੇ ਵਿਸ਼ਵਾਸੀਆ ਨੂੰ ਨਾਲ ਲੈ ਕੇ ਬਿਸਪ ਹਾਉਸ ਸਵੇਰੇ 09 ਵਜੇ ਪਹੁੰਚਣ ਦੀ ਕ੍ਰਿਪਾਲਤਾ ਕਰਨੀ ਤਾਂ ਜੋ ਪੁਲਿਸ ਪਾਰਟੀ ਵਲੋਂ ਕਿਸੇ ਵੀ ਕਿਸਮ ਦੀ ਗਲਤ ਰਿਪੋਰਟ ਨਾ ਲਿਖੀ ਜਾਵੇ। ਜੇਕਰ ਸਮੇਂ ਵਿੱਚ ਕਿਸੇ ਤਰ੍ਹਾਂ ਦੀ ਤਬਦੀਲੀ ਆਈ ਤਾਂ ਡੀਨ ਮਨਾਦ ਭਰਾਵਾਂ ਰਾਹੀਂ ਆਪ ਨੂੰ ਬਜਰੀਆ ਟੈਲੀਫੋਨ ਇਤਲਾਹ ਦਿੱਤੀ ਜਾਵੇਗੀ।
ਵਲੋਂ :---- ਮਾਨਯੋਗ ਫਾਦਰ ਜੌਨ ਗਰੇਵਾਲ ਡਾਇਰੈਕਟਰ ਬੋਰਡ ਆਫ ਕੈਟੀਕਿਸਟ

ഇടവകകളില്‍ വേദഉപദേശത്തിനായി രൂപത പരിശീലനം നല്‍കി ശമ്പളം കൊടുത്ത് നിയോഗിച്ചിരിക്കുന്ന ജീവനക്കാരാണ് വേദഉപദേശികള്‍. 'ബാബുജി' എന്ന പേരില്‍ അറിയപ്പെടുന്ന ഇവര്‍ക്ക് ഇടവകയിലെ ഓരോ അംഗങ്ങളുമായി നല്ല ബന്ധമാണുള്ളത്. ഈ ബന്ധം മുതലാക്കി ആളുകളെ ഇറക്കി പോലീസിനെ നേരിടാനാണ് ഫ്രാങ്കോയുടെ നീക്കം.

അതേസമയം, നാളെ ഉത്തരേന്ത്യയില്‍ ഭാരത് ബന്ദ് ആയതിനാല്‍ മറ്റന്നാള്‍ ബിഷപ്പിനെ ചോദ്യം ചെയ്യാമെന്നാണ് ജലന്ധര്‍ പോലീസ് കമ്മീഷര്‍ കേരളത്തില്‍ നിന്നുള്ള സംഘത്തെ അറിയിച്ചിരിക്കുന്നത്. ദളിത് പ്രശ്‌നങ്ങള്‍ ഉന്നയിച്ചുള്ള ഭാരത് ബന്ദ് പഞ്ചാബിലും ശക്തമായിരിക്കുമെന്ന സൂചനയാണ് പോലീസ് നല്‍കുന്നത്.

Ads by Google
Wednesday 08 Aug 2018 12.55 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW