Wednesday, November 21, 2018 Last Updated 1 Min 9 Sec ago English Edition
Todays E paper
Ads by Google
Wednesday 08 Aug 2018 01.37 AM

ബിലീവേഴ്‌സ് ഈസ്‌റ്റേണ്‍ചര്‍ച്ച്‌ എപ്പിസ്‌കോപ്പല്‍ കൗണ്‍സില്‍ തുടങ്ങി

തിരുവല്ല: ബിലീവേഴ്‌സ്‌ ഈസ്‌റ്റേണ്‍ ചര്‍ച്ച്‌ എപ്പിസ്‌കോപ്പല്‍ കൗണ്‍സില്‍ സഭാ ആസ്‌ഥാനമായ സെന്റ്‌ തോമസ്‌ നഗറില്‍ സഭാ അധ്യക്ഷന്‍ ഡോ.കെ.പി. യോഹന്നാന്‍ മെത്രാപ്പോലീത്ത ഉദ്‌ഘാടനം ചെയ്‌തു. ക്രിസ്‌തുവിന്റെ മാര്‍ഗം സ്‌നേഹവും സഹനവും ക്ഷമയുമാണെന്നും ഈ മാര്‍ഗമാണ്‌ നാം മാതൃകയാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പൗരോഹിത്യം വിശുദ്ധമായ ശുശ്രൂഷയാണ്‌. ഈ ലോകത്തിന്റെ കാപട്യങ്ങളില്‍ വീണു പോകാതിരിക്കാന്‍ പുരോഹിതന്മാര്‍ ശ്രദ്ധിക്കണമെന്നും മെത്രാപ്പോലീത്ത പറഞ്ഞു. സഭയിലെ എപ്പിസ്‌കോപ്പമാര്‍ക്കു പുറമെ, വിവിധ കമ്മിഷനുകളുടെ അധ്യക്ഷന്മാര്‍, വിവിധ പ്രസ്‌ഥാനങ്ങളുടെ ചുമതലക്കാര്‍, വികാര്‍ ജനറാള്‍മാര്‍ തുടങ്ങിയവരടങ്ങുന്ന പ്രത്യേകം കോണ്‍ഫറന്‍സും കൗണ്‍സിലിനോടനുബന്ധിച്ചു നടക്കും. ഉദ്‌ഘാടനച്ചടങ്ങില്‍ ബിഷപ്പുമാരായ ഡോ. സൈമണ്‍ ജോണ്‍, ഡോ. സാമുവല്‍ മാത്യു, ഡോ. ജൂറിയ ബര്‍ദന്‍, പ്രെയ്‌സണ്‍ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.എപ്പിസ്‌കോപ്പല്‍ കൗണ്‍സിലും കോണ്‍ഫറന്‍സും ശനിയാഴ്‌ച സമാപിക്കും.

Ads by Google
Wednesday 08 Aug 2018 01.37 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW