Sunday, November 18, 2018 Last Updated 20 Min 55 Sec ago English Edition
Todays E paper
Ads by Google
Wednesday 08 Aug 2018 01.37 AM

രാമപുരം നാലമ്പലങ്ങളിലേക്ക്‌ ഭക്‌തജനപ്രവാഹം

uploads/news/2018/08/239754/re5.jpg

രാമപുരം: കര്‍ക്കിടകമാസം തീരുവാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ രാമപുരത്തെ നാലമ്പലങ്ങളില്‍ തിരക്കേറുന്നു. കനത്ത മഴയും വെള്ളപ്പൊക്കവുംമൂലം ആദ്യ ദിവസങ്ങളില്‍ തിരക്ക്‌ കുറവായിരുന്നെങ്കിലും മഴ ശമിച്ചതോടെ വന്‍തോതില്‍ തീര്‍ത്ഥാടകര്‍ എത്തിത്തുടങ്ങി. തെക്കന്‍ ജില്ലകളില്‍നിന്നാണ്‌ തീര്‍ത്ഥാടകര്‍ കൂടുതലായും എത്തുന്നത്‌. വെളുപ്പിന്‌ നാലിന്‌ രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ നിര്‍മ്മാല്യദര്‍ശനത്തിന്‌ നട തുറക്കുമ്പോള്‍തന്നെ നൂറുകണക്കിന്‌ ഭക്‌തര്‍ ക്യൂവില്‍ ഉണ്ടാകും. തിരക്ക്‌ വര്‍ധിച്ചതോടെ ഉച്ചയ്‌ക്ക്‌ രണ്ടുമണിയോടെയാണ്‌ ക്ഷേത്രനടകള്‍ അടയ്‌ക്കുന്നത്‌. രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലും കൂടപ്പുലം ശ്രീലക്ഷ്‌മണസ്വാമി ക്ഷേത്രത്തിലും അമനകര ശ്രീഭരതസ്വാമി ക്ഷേത്രത്തിലും മേതിരി ശ്രീശത്രുഘ്‌നസ്വാമി ക്ഷേത്രത്തിലും ദര്‍ശനം നടത്തി വീണ്ടും ശ്രീരാമസ്വാമി ക്ഷേത്രത്തിലെത്തിയാണ്‌ നാലമ്പല ദര്‍ശനം പൂര്‍ത്തിയാക്കുന്നത്‌.
അമനകര ശ്രീഭരതസ്വാമി ക്ഷേത്രത്തില്‍ എല്ലാ ദിവസവും രാമപുരം ശ്രീരാമസ്വാമിക്ഷേത്രത്തിലും, കൂടപ്പുലം ലക്ഷമണസ്വാമി ക്ഷേത്രത്തിലും അവധി ദിവസങ്ങളിലും ഭക്‌തര്‍ക്ക്‌ അന്നദാനവുമുണ്ട്‌. തിരക്ക്‌ വര്‍ദ്ധിച്ചതോടെ നാല്‌ ക്ഷേത്രങ്ങിലും കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. 16-ന്‌ ഈവര്‍ഷത്തെ നാലമ്പലദര്‍ശന തീര്‍ത്ഥാടന മഹോത്സവം സമാപിക്കും.
അമനകര ശ്രീഭരതസ്വാമി ക്ഷേത്രത്തില്‍ നടന്ന അഖണ്ഡനാമജപത്തിന്‌ സംഗീത നാടക അക്കാദമി അവാര്‍ഡ്‌ ജേതാവും സുപ്രസിദ്ധ കര്‍ണ്ണാടക സംഗീതജ്‌ഞനുമായ ഗോവിന്ദന്‍ നമ്പൂതിരി തുടക്കംകുറിച്ചു. അമനകര ഭരതസ്വാമി ക്ഷേത്രം ട്രസ്‌റ്റ്‌ പ്രസിഡന്റ്‌ വി. സോമനാഥന്‍ നായര്‍ അക്ഷയ, സംഗീതവിദ്വാന്‍ അമ്പലപ്പുഴ വിജയകുമാര്‍, ചലച്ചിത്രതാരങ്ങളായ റെജി രാമപുരം, മനോജ്‌ പണിക്കര്‍, സംവിധായകന്‍ രാജേഷ്‌, പിന്നണി ഗായകണ്‍ ജിന്‍സ്‌ ഗോപിനാഥ്‌, ജ്യോതിഷരത്‌നം ഹരിദാസ്‌ മുട്ടം, പി.കെ. വ്യാസന്‍, ശങ്കര്‍ ചിന്നസ്വാമി, പി.പി. നിര്‍മ്മലന്‍ തുടങ്ങി നിരവധി പ്രമുഖരും ഭക്‌തജനങ്ങളും അഖണ്ഡനാമജപത്തില്‍ പങ്കെടുത്തു.

Ads by Google
Wednesday 08 Aug 2018 01.37 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW