Saturday, April 20, 2019 Last Updated 16 Min 39 Sec ago English Edition
Todays E paper
Tuesday 07 Aug 2018 07.38 PM

പത്താം ക്ലാസില്‍ മൂന്ന് തവണ പരാജയപ്പെട്ടുവെങ്കിലും കലൈഞ്ജര്‍ തമിഴ് ക്ലാസിക് കൃതികളുടെ രചയിതാവ്

Kalainjar Karunanidhi

ചെന്നൈ: രാഷ്ട്രീയ നേതാവെന്നതിലുപരി സാഹിത്യത്തിലും അസാമാന്യ പ്രതിഭയായിരുന്നു ഇന്ന് അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി മുത്തുവേല്‍ കരുണാനിധി എന്ന എം കരുണാനിധി. കലാകാരന്‍ എന്നാണ് കലൈഞ്ജര്‍ എന്ന തമിഴ്‌വാക്കിന്റെ അര്‍ത്ഥം. ഇത് അന്വര്‍ത്ഥമാക്കുന്ന വിധമാണ് കലാ-സാഹിത്യ രംഗത്ത് അദ്ദേഹത്തിന്റെ സംഭാവനകള്‍. പത്താം ക്ലാസില്‍ മൂന്ന് തവണ പരാജയപ്പെട്ടുവെങ്കിലും പ്രായോഗിക വിദ്യാഭ്യാസത്തിന്റെ കുറവ് അദ്ദേഹത്തിലെ പ്രതിഭയുടെ തിളക്കം കുറച്ചില്ല.

സ്‌കൂള്‍ വിദ്യാഭ്യാസ കാലഘട്ടത്തില്‍ തന്നെ അദ്ദേഹം കവിതകളും കഥകളും എഴുത്തുടങ്ങിയിരുന്നു. കവിത, കഥകള്‍, നോവല്‍, ജീവചരിത്രം, നാടകം ഉള്‍പ്പെടെ നൂറുകണക്കിന് കൃതികളും 75ഓളം സിനിമകള്‍ക്ക് തിരക്കഥയും രചിച്ചു. തിരുക്കുറളിനെ ആസ്പദമാക്കി രചിച്ച കുറുളോവിയം €ാസിക് തമിഴ് കൃതിയായാണ് പരിഗണിക്കപ്പെടുന്നത്. കുറളോവിയത്തിന് പുറമെ നെഞ്ചുക്ക് നീതി, സംഗ തമിഴ്, റോമാപുരി പാണ്ഡ്യന്‍, വെള്ളിക്കിഴിമൈ, തെല്‍പാണ്ടി സിങ്കം, ഇനിയവൈ ഇരുപത്, തിരുക്കുറള്‍ ഉരൈ തുടങ്ങിയവയാണ് പ്രധാന കൃതികള്‍.

ചിലപ്പതികാരം, മണിമകുടം, ഒരേ രക്തം, പഴനിയപ്പന്‍, തൂക്കുമേടൈ, കാകിതപ്പൂ, നാനേ അറിവളി, വെള്ളികിഴമൈ, ഉദയസൂരിയന്‍ തുടങ്ങിയവയാണ് പ്രധാന നാടകങ്ങള്‍. വിവിധ സാഹിത്യശാഖകളിലായി നൂറിലധികം പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. 1947ല്‍ പുറത്തിറങ്ങിയ രാജകുമാരി എന്ന ചിത്രം രചിച്ചാണ് അദ്ദേഹം സിനിമയിലെത്തിയത്. 2011ല്‍ പുറത്തിറങ്ങിയ പൊന്നാര്‍ ശങ്കറാണ് അവസാന ചിത്രം.

Tuesday 07 Aug 2018 07.38 PM
YOU MAY BE INTERESTED
Loading...
LATEST NEWS
TRENDING NOW