Saturday, August 11, 2018 Last Updated 12 Min 31 Sec ago English Edition
Todays E paper
Ads by Google
Tuesday 07 Aug 2018 06.42 PM

കാമുകനും ഭ​ർ​തൃ​മ​തി​യാ​യ കാ​മു​കി​യും ബാ​റി​ൽ; അതിഥികളെ കണ്ട് കുടിയൻമാർ അന്തംവിട്ടു, ലഹരി മൂത്ത് ബാര്‍ പൂരപ്പറമ്പാക്കി. പിന്നെ അടിപിടി; ഒടുവിൽ ബോധം വന്നപ്പോൾ പോലീസ് സ്റ്റേഷനിൽ

uploads/news/2018/08/239628/bar-adi.jpg

കാമുകനും വിവാഹിതയായ കാമുകിയും ബാര്‍ പൂരപ്പറമ്പാക്കി. കണ്ണൂര്‍ നഗരത്തിലെ ബാറിലായിരുന്നു സംഭവം. രാത്രി ഒന്‍പത് മണിയോടെയാണ് ഇരുവരും ബാറിലെത്തിയത്. തുടര്‍ന്ന് മദ്യം ഓര്‍ഡര്‍ ചെയ്തു. രണ്ടെണ്ണം വിട്ടതോടെ കളി കാര്യമാകുകയായിരുന്നു.

മദ്യം തലയ്ക്കു പിടിച്ചതോടെ ഇവരുടെ സംസാരം ബഹളമായി മാറി. പിന്നീട് പരസ്പരം തെറിവിളിയായി. ബാറിലെ ജീവനക്കാരുമായും ഇവർ വാക്കേറ്റത്തിലേർപ്പെട്ടു. പ്രശ്നത്തിൽ ഇടപെട്ട മറ്റുള്ളവരുമായി കൈയാങ്കളി വരെ എത്തുകയും ചെയ്തു. തുടർന്നു ബാർ ജീവനക്കാർ പോലീസിൽ വിവരമറിയിച്ചു. പിന്നീട് ടൗൺ പോലീസ് സ്ഥലത്തെത്തി കമിതാക്കളെ കസ്റ്റഡിയിലെടുത്തു.

രാത്രിവൈകി സ്റ്റേഷനിൽ വച്ച് ഇരുവർക്കും ബോധം തിരിച്ചുകിട്ടി. അബദ്ധം പറ്റിയതാണെന്നും പോകാൻ അനുവദിക്കണമെന്നും ഇരുവരും പോലീസിനു മുന്നിൽ അഭ്യർഥിച്ചു. ഒടുവിൽ ബാറിൽ മദ്യപിച്ചു വഴക്കുണ്ടാക്കിയതിന് ഇരുവരുടെയും പേരിൽ കേസെടുത്ത ശേഷം പോകാൻ അനുവദിക്കുകയായിരുന്നു. സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങിയ രണ്ടുപേരും ഓട്ടോറിക്ഷയിൽ സ്ഥലംവിടുകയും ചെയ്തു.

Ads by Google
Tuesday 07 Aug 2018 06.42 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW