Saturday, September 22, 2018 Last Updated 46 Min 25 Sec ago English Edition
Todays E paper
Ads by Google
Tuesday 07 Aug 2018 02.50 PM

വിവാഹമുഹൂര്‍ത്തം

ഇതോടൊപ്പം നവദോഷങ്ങളും, വധൂവരന്മാരുടെ 3, 5, 7 നക്ഷത്രങ്ങളും അഷ്ടമരാശി നക്ഷത്രങ്ങളും വേധനക്ഷത്രങ്ങളും ഒഴിവാക്കണം. ചതുര്‍ത്ഥി, ശുക്ലപക്ഷ അഷ്ടമി, നവമി, ചതുര്‍ദ്ദശി, അമാവാസി മുതലായ തിഥികളും വര്‍ജ്യമാണ്.
uploads/news/2018/08/239619/joythi070818a.jpg

മുഹൂര്‍ത്തമെന്നാല്‍'ശുഭക്രിയായോഗ്യസമയം' എന്നാണ് അര്‍ത്ഥം. രണ്ടുനാഴികയാണ് ഒരു മുഹൂര്‍ത്തം. അതായത് ഒരു ദിവസം രാത്രിയും പകലുമായി 30 മുഹൂര്‍ത്തങ്ങളുണ്ട്. ജനനാദി മരണപര്യന്തമുള്ള ഷോഡസക്രിയകളില്‍ ഏറ്റവും പ്രധാനം വിവാഹ മുഹൂര്‍ത്തത്തിനാണ്.

ഹൈന്ദവാചാരമനുസരിച്ച് ബ്രാഹ്മം, ദൈവം, ആര്‍ഷം, പ്രജാപത്യം, ഗാന്ധര്‍വ്വം, ആസുരം രാക്ഷസം, പൈശാചം എന്നിങ്ങനെ വിവാഹം എട്ട് വിധം. എല്ലാ വിവാഹങ്ങള്‍ക്കും മുഹൂര്‍ത്തമുണ്ട്. ചില നിയമങ്ങള്‍ പൂര്‍വ്വാചാര്യന്മാര്‍ അനുശാസിക്കുന്നു.

വിവാഹ മുഹൂര്‍ത്തത്തിന് കറുത്തപക്ഷത്തിലെ അഷ്ടമിയും, അത്തം, മകയിരം, രോഹിണി, മകം, ചോതി, രേവതി, ഉത്രം, ഉത്രാടം, ഉത്രട്ടാതി, മൂലം, അനിഴം എന്നീ 11 നക്ഷത്രങ്ങളും ഉത്തമമാകുന്നു.

മേടം രാശിയും മുഹൂര്‍ത്തം നിശ്ചയിക്കുന്ന രാശിയില്‍ സൂര്യനും ചന്ദ്രനും മുഹൂര്‍ത്ത രാശിയുടെ അഷ്ടമത്തില്‍ ചൊവ്വായും രാഹുവും നില്‍ക്കാന്‍ പാടില്ല. ഏതെങ്കിലും ഒരു ഗ്രഹം മുഹൂര്‍ത്തത്തിന് നിശ്ചയിച്ച നക്ഷത്രത്തില്‍ നില്‍ക്കുന്നുവെങ്കില്‍ ആ നക്ഷത്രവും ശലാകവേധമുള്ള നാളും കൊള്ളില്ല.

മുഹൂര്‍ത്ത രാശിയുടെ ഏഴില്‍ ഏതെങ്കിലും ഒരു ഗ്രഹം നില്‍ക്കുന്നുവെങ്കില്‍ ആ നക്ഷത്രവും ശലാകവേധമുള്ള നാളും കൊള്ളില്ല. മുഹൂര്‍ത്ത രാശിയുടെ ഏഴില്‍ ഏതെങ്കിലും ഒരുഗ്രഹം നില്‍ക്കുന്നുവെങ്കില്‍ അതും, മീനമാസം 16-ാം തീയതി മുതല്‍ ആ മാസാന്ത്യം വരെയും, കന്നി, കുംഭം, ധനു എന്നീ മാസങ്ങളും സ്വീകാര്യമല്ല.

വരന്‍ ജനിച്ച നക്ഷത്രവും, അര്‍ദ്ധരാത്രിയും, ജന്മ രാശിയുടെ ഏഴില്‍ ഏതെങ്കിലും ഒരു ഗ്രഹം നില്‍ക്കുന്നതും ശുഭമല്ല. ഗുരുശുക്രന്മാരുടെ ബാലവൃദ്ധാകാലങ്ങളും ശുഭമല്ല. ഇതോടൊപ്പം നവദോഷങ്ങളും, വധൂവരന്മാരുടെ 3, 5, 7 നക്ഷത്രങ്ങളും അഷ്ടമരാശി നക്ഷത്രങ്ങളും വേധനക്ഷത്രങ്ങളും ഒഴിവാക്കണം. ചതുര്‍ത്ഥി, ശുക്ലപക്ഷ അഷ്ടമി, നവമി, ചതുര്‍ദ്ദശി, അമാവാസി മുതലായ തിഥികളും വര്‍ജ്യമാണ്.

മുകളില്‍ വിവരിച്ചിരിക്കുന്ന 11 നാളുകളാണ് വിവാഹത്തിന് പ്രധാനമെങ്കിലും ചില സമയങ്ങളില്‍ ഊണ്‍നാളുകള്‍, രോഹിണി, മകയിരം, ചതയം, പുണര്‍തം, പൂയം, ഉത്രം, അത്തം, ചിത്തിര, ഉത്രാടം, തിരുവോണം, അവിട്ടം, ഉത്രട്ടാതി, രേവതി, അശ്വതി, ചോതി, അനിഴം എന്നീ 16 നാളുകളും എടുക്കാറുണ്ട്. വധുവിന്റെ ജന്മ നക്ഷത്ര ദിവസം വിവാഹത്തിന് ഉല്‍ക്കൃഷ്ടമായി കരുതപ്പെടുന്നു.

വിവാഹമൂഹൂര്‍ത്ത സമയം എടുക്കുന്ന രാശിയുടെ ഏഴാം ഭാവം ശുദ്ധമായിരിക്കണമെന്നാണ് പ്രമാണം. എന്നാല്‍ ഏഴിലെ ബുധ ശുക്രന്മാരും, ശുക്ലപക്ഷ ചന്ദ്രനും എല്ലാ ദോഷങ്ങളും നശിപ്പിച്ച് ആയുസ്സിനെയും, ഐശ്വര്യത്തിനെയും സന്താനാഭിവൃദ്ധിയെയും നല്‍കുമെന്ന് ആചാര്യന്മാര്‍ വിശ്വസിക്കുന്നു.

എന്നാല്‍ എത്രയെത്ര ദോഷങ്ങള്‍ ഉണ്ടായാലും അവയെയും തിഥിവാര ദോഷങ്ങളെയും, നവഗ്രഹദോഷങ്ങളെയും ഇല്ലാതാക്കുന്ന മുഹൂര്‍ത്തമാണ് 'അഭിജിത്ത് മുഹൂര്‍ത്തം.' ഏതു ശുഭകാര്യങ്ങളും അഭിജിത്ത് മുഹൂര്‍ത്തത്തില്‍ ചെയ്യാമെന്നാണ് ആചാര്യന്മാര്‍ പറയുന്നത്.

ശാസ്ത്രം നിര്‍ദ്ദേശിക്കുന്ന തരത്തില്‍ പൂര്‍ണ്ണമായ മുഹൂര്‍ത്തങ്ങള്‍ പലപ്പോഴും അപൂര്‍വ്വമായേ സിദ്ധിക്കാറുള്ളൂ. എന്നാല്‍ വരുന്നവരുടെ താല്പര്യം മാത്രം നോക്കി മുഹൂര്‍ത്ത പ്രമാണങ്ങളെ വിസ്മരിച്ചുകൊണ്ട് മുഹൂര്‍ത്തം കുറിക്കുന്ന രീതി ഇന്ന് കണ്ടുവരുന്നുണ്ട്. അതു ശാസ്ത്രാവഹേളനമായതിനാല്‍ ശാസ്ത്രജ്ഞാനിയും ജ്യോതിഷത്തില്‍ പാണ്ഡിത്യവുമുള്ള ഒരു ജ്യോത്സ്യനെക്കൊണ്ട് മുഹൂര്‍ത്തം കുറിപ്പിക്കുന്നതാണ് ഉത്തമം.

പി. വിജയപ്പന്‍ നായര്‍

Ads by Google
Ads by Google
Loading...
TRENDING NOW