Friday, June 21, 2019 Last Updated 2 Min 0 Sec ago English Edition
Todays E paper
Ads by Google
Tuesday 07 Aug 2018 01.55 PM

ഡോക്ടറാകാന്‍ പഠിച്ചു; ആക്ടറായി...

''തീവണ്ടി എന്ന ചിത്രത്തിലൂടെ മലയാള സിനിമയുടെ പുത്തന്‍ പ്രതീക്ഷയായി മാറുന്ന സംയുക്താ മേനോന്റെ വിശേഷങ്ങള്‍...''
uploads/news/2018/08/239613/ChitChatSamyukthaMenon070818b.jpg

പോപ് കോണ്‍ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് ചുവടുവച്ച സംയുക്ത മേനോന്‍ തീവണ്ടി എന്ന ചിത്രത്തിലൂടെയാണ് മലയാളികളുടെ ശ്രദ്ധാകേന്ദ്രമാകുന്നത്.

തീവണ്ടിക്ക് പിന്നാലെ സംയുക്തയുടെ രണ്ട് ചിത്രങ്ങളാണ് ഉടന്‍ തീയേറ്ററുകളിലെത്താന്‍ തയ്യാറെടുക്കുന്നത്. പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന ലില്ലിയും തമിഴ് ചിത്രമായ കളരിയും.മലയാള സിനിമയുടെ പുത്തന്‍ പ്രതീക്ഷയായി മാറുന്ന ഈ പാലക്കാടന്‍ പെണ്‍കുട്ടിയുടെ വിശേഷങ്ങള്‍...

'പ്ലസ് ടു കഴിഞ്ഞാല്‍ ഡിഗ്രി, അത് കഴിഞ്ഞാല്‍ ജോലി പിന്നെ കല... അങ്ങനെയൊരു കാഴ്ചപ്പാടോടു കൂടിയാണ് എന്നെ വളര്‍ത്തിയത്. എന്‍ട്രന്‍സ് എഴുതി, റിപ്പീറ്റ് ചെയ്തു. പഠിത്തം സീരിയസായി കണ്ടപ്പോള്‍ എന്‍ട്രന്‍സ് കിട്ടിയെങ്കിലും എനിക്കെന്തോ കണ്‍ഫ്യൂഷന്‍ ഉണ്ടായിരുന്നു. പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ മുതല്‍ തന്നെ എന്റെ ഭാവിയെ കുറിച്ച് ഞാന്‍ കണ്‍ഷ്യൂഷനിലായിരുന്നു എന്നതാണ് സത്യം.

ഇത് തന്നെയാണോ ഞാന്‍ ചെയ്യേണ്ടത് എന്നു ചിന്തിച്ചിരുന്നു. പക്ഷേ അതല്ലാതെ മറ്റെന്ത് എന്ന കാര്യത്തില്‍ എനിക്ക് ധാരണ ഇല്ലായിരുന്നു. വീട്ടുകാര്‍ക്കെല്ലാം താല്പര്യം എന്‍ട്രന്‍സ് എഴുതി ഡോക്ടറാവുക, എന്‍ജിനീയറാവുക എന്നതൊക്കെ തന്നെയായിരുന്നു. ഇടയ്‌ക്കെപ്പോഴോ ഞാനും ആ ചിന്ത പിന്‍തുടര്‍ന്നു. വ്യക്തിപരമായി പറഞ്ഞാല്‍ എന്റെ ലക്ഷ്യം അതല്ലായിരുന്നെങ്കില്‍ കൂടി എന്റെ യാത്ര അതിലേക്ക് തന്നെയായിരുന്നു.

പ്ലസ് ടു കഴിഞ്ഞ് മെഡിസിന് റിപ്പീറ്റ് ചെയ്യുമ്പോഴാണ് ഒരു മാഗസിന്റെ ഫോട്ടോ ഷൂട്ട് ചെയ്യുന്നത്. അതു കണ്ടിട്ടാണ് പോപ്പ്‌കോണില്‍ അവസരം ലഭിക്കുന്നത്. പിന്നെ ലില്ലിയും തീവണ്ടിയും ചെയ്തു. പോപ്പ് കോണില്‍ ഒരു ചെറിയ വേഷമായിരുന്നു. അത് അത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.

uploads/news/2018/08/239613/ChitChatSamyukthaMenon070818a.jpg

തീവണ്ടിയിലെ 'ജീവാംശമായി' എന്ന ഗാനത്തിലൂടെയാണ് ജനങ്ങള്‍ തിരിച്ചറിയറിയാന്‍ തുടങ്ങിയത്. ആദ്യം പാട്ട് കേള്‍ക്കുന്ന സമയത്തോ ചിത്രീകരിക്കുന്ന സമയത്തോ സത്യത്തില്‍ ഇത്ര വലിയൊരു വിജയം പ്രതീക്ഷിച്ചതല്ല. നാട്ടിന്‍ പുറങ്ങളിലെ നിഷ്‌കളങ്കമായ പ്രണയവും പ്രണയിക്കുന്നവര്‍ തമ്മിലുള്ള നിമിഷങ്ങളുമൊക്കെയാണ് പാട്ടിലൂടെ അവതരിപ്പിച്ചത്. അതുകൊണ്ടാവും ഒരുപക്ഷെ ഇത്രയും ശ്രദ്ധിക്കപ്പെടാന്‍ കാരണം. ആ പാട്ട് സീനിലെ ടൊവിനോയുമായുള്ള എന്‍ഗേജ്മെന്റ് ആയിരുന്നു തീവണ്ടിക്ക് വേണ്ടി ഷൂട്ട് ചെയ്ത എന്റെ ആദ്യ സീന്‍.

നമ്മള്‍ ഒരു സീന്‍ ചെയ്യാന്‍ കുറേ സമയമെടുത്താല്‍ ടൊവിനോയ്ക്ക് ദേഷ്യം വരുമോ എന്നൊക്കെ ഓര്‍ത്ത് ആദ്യം ചെറിയ ടെന്‍ഷന്‍ ഒക്കെയുണ്ടായിരുന്നു, . പക്ഷെ ടൊവിനോ ഭയങ്കര കൂളാണ്. പിന്നെ ഏറ്റവും ബുദ്ധിമുട്ട് ഞാന്‍ ടൊവിനോയെ അടിക്കുന്ന സീന്‍ ഷൂട്ട് ചെയ്യാനായിരുന്നു.

പാവം തല്ല് കൊണ്ട് മടുത്ത് കാണും. ഒടുവില്‍ ചിത്രം പൂര്‍ത്തിയായ ശേഷം പാട്ട് ഹിറ്റായപ്പോള്‍ ആത്മവിശ്വാസം തോന്നി. ഇപ്പോള്‍ സിനിമ കണ്ടിട്ട് മികച്ച അഭിപ്രായം കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ട്. എങ്കിലും ഒരു ചെറിയ വിഷമം എനിക്കുണ്ട്.

എല്ലാ കാര്യങ്ങളിലും എനിക്ക് പിന്തുണ നല്‍കിയിരുന്നത് എന്റെ മുത്തച്ഛനാണ്. എനിക്ക് ശരിക്കും സുഹൃത്തും അച്ഛനും അമ്മയുമൊക്കെയായിരുന്നു മുത്തച്ഛന്‍. പക്ഷേ കുറച്ചു നാള്‍ മുന്‍പ് മുത്തച്ഛന്‍ ഞങ്ങളെ വിട്ട് പോയി.

ഓര്‍മ്മയൊക്കെ പോയിരുന്നു എങ്കിലും ഞാനഭിനയിച്ച പാട്ട് സീനൊക്കെ കാണുമ്പോള്‍ സ്‌ക്രീനില്‍ നോക്കി നില്‍ക്കുമായിരുന്നു. മുത്തച്ഛനൊപ്പം തീയേറ്ററില്‍ പോയി സിനിമ കാണണം എന്നത് വലിയ ആഗ്രഹമായിരുന്നു. പക്ഷേ ചിത്രത്തിന്റെ റിലീസ് നീട്ടിവെച്ചത് കൊണ്ട് അത് നടന്നില്ല. എന്റെ സിനിമ കാണാന്‍ എനിക്കൊപ്പം മുത്തച്ഛന്‍ ഇല്ലായിരുന്നു എന്നുള്ളതാണ് ഏറ്റവും വിഷമിപ്പിക്കുന്നത്.

അഭിനയം തന്നെയാണ് എന്റെ ഭാവി എന്ന ചിന്തയിലാണ് ഞാനിപ്പോള്‍. വായിക്കുന്നതും പഠിക്കുന്നതും എല്ലാം സിനിമയെ കുറിച്ചാണ്. സിനിമയിലെ റിസ്‌ക്കുകളെ പറ്റി ഒന്നും ഞാനിപ്പോള്‍ ചിന്തിക്കുന്നില്ല. ഇപ്പോള്‍ ഞാന്‍ കോണ്‍ഫിഡന്റാണ്. ആ വിശ്വാസത്തിന്‍ മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനം. സിനിമയില്‍ തുടക്കമാണെങ്കിലും വലിയ പ്രതീക്ഷയും ആത്മവിശ്വാസവുമുണ്ട്.

സിനിമയെക്കുറിച്ച് പലതും പറഞ്ഞു കേള്‍ക്കുന്നുണ്ടെങ്കിലും പുതുമുഖ നടി എന്ന നിലയില്‍ മോശം അനുഭവമൊന്നും ഉണ്ടായിട്ടില്ല. കുറേ നല്ല കഥാപാത്രങ്ങള്‍ ചെയ്യണം. മമ്മൂക്കയ്ക്കും ലാലേട്ടനും ഒപ്പം അഭിനയിക്കണം. ഫഹദിന്റെ കൂടെയും ദിലീഷ് പോത്തന്റെ കൂടെയും വര്‍ക്ക് ചെയ്യാന്‍ ആഗ്രഹമുണ്ട്. അവരൊക്കെ ചെയ്യുന്നത് നേരിട്ട് കാണുകയും അറിയുകയും ചെയ്യണം. പിന്നെ സ്വരം നന്നായിരിക്കുമ്പോള്‍ തന്നെ പാട്ട് നിര്‍ത്തണം എന്ന താല്പര്യവുമുണ്ട്.

uploads/news/2018/08/239613/ChitChatSamyukthaMenon070818.jpg

** പേരാണ് ഐഡന്റിറ്റി

പേര് മാറ്റുന്നതിനെ കുറിച്ച് ഒരുപാട് പേര് ചോദിച്ചിട്ടുണ്ട്. പക്ഷെ എന്തായാലും ഈ പേര് ഞാന്‍ മാറ്റില്ല. ഇതെന്റെ ഐഡന്റിറ്റിയുടെ ഭാഗമാണ്. എന്റെ അമ്മയാണ് എനിക്കീ പേരിട്ടത്. അമ്മ വളരെ ആലോചിച്ച് എനിക്ക് വേണ്ടി കണ്ടെത്തിയ പേരാണ്. എന്റേതായ ഒരു ഐഡന്റിറ്റി ഉണ്ടാക്കിയെടുക്കുമ്പോള്‍ കണ്‍ഫ്യൂഷനൊക്കെ മാറിക്കോളും. പേര് കൊണ്ട് മാത്രം എല്ലാമാകുന്നില്ലല്ലോ. ഇവിടെ പിടിച്ചു നില്‍ക്കാന്‍ നമ്മുടെ കഴിവും തീരുമാനങ്ങളും ഒക്കെ ഘടകമാണ്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW