Wednesday, January 16, 2019 Last Updated 4 Min 56 Sec ago English Edition
Todays E paper
Ads by Google
Tuesday 07 Aug 2018 12.31 PM

റെക്കോഡ് നേട്ടം തുടര്‍ന്ന് ഓഹരി വിപണി: സെന്‍സെക്‌സ് നേരിയ നേട്ടത്തില്‍

stock market

മുംബൈ: ഓട്ടോ വിഭാഗങ്ങളുടെ നേട്ടത്തോടെ ഓഹരി വിപണി റെക്കോഡ് നേട്ടം തിരിച്ചുപിടിച്ചു.

വ്യാപാരം തുടങ്ങി മണിക്കൂറുകള്‍ക്കകം സെന്‍സെക്‌സ് 8.04 പോയന്റ് നേട്ടത്തില്‍ 37,690.89ലെത്തി. ദേശീയ സൂചികയായ നിഫ്റ്റി 5.95 പോയന്റ് നേട്ടത്തില്‍ 11,393.05ലും എത്തി. ഒരു ഘട്ടത്തില്‍ സെന്‍സെക്‌സ് 37,800 മുകളില്‍ പോയിരുന്നു.

ബോംബെ സ്‌റ്റോക് എക്‌സചേഞ്ചിലെ 464 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 119 ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

വക്രാന്‍ജി, അബാന്‍ ഓഫ്‌ഷോര്‍, ഇറോസ് ഇന്റര്‍നാഷണല്‍ മീഡിയ, റിലയന്‍സ് നേവല്‍, ക്വാളിറ്റി എന്നീ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലാണുള്ളത്.

അദാനി പവര്‍ ലിമിറ്റഡ്, അവന്തി ഫീഡ്‌സ് ലിമിറ്റഡ്, അദാനി പോര്‍ട്‌സ് ആന്റ് സ്‌പെഷ്യാലിറ്റീസ്, മാക്‌സ് ഫിനാന്‍ഷ്യല്‍ സര്‍വീസ്. നവഭാരത് വെന്റ്യൂര്‍സ് എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

Ads by Google
Ads by Google
Loading...
TRENDING NOW