Monday, December 17, 2018 Last Updated 16 Min 44 Sec ago English Edition
Todays E paper
Ads by Google
Tuesday 07 Aug 2018 12.18 PM

അടിച്ച് പിമ്പിരിയായി; വിശന്നപ്പോള്‍ കോഴിയെ ജീവനോടെ തിന്നു: സംഭവിച്ചതെന്താണ്- വിഡിയോ

uploads/news/2018/08/239602/Kozhi.jpg

മദ്യപിച്ച് ലക്കുകെട്ട് കോഴിയെ പച്ചയ്ക്ക് കഴിച്ച യുവാവിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. തെലങ്കാനയിലെ മഹ്ബുദാബാദ് ജില്ലയിലാണ് സംഭവം. യുവാവിന്റെ പ്രവൃത്തിയ്ക്ക് നേരില്‍ കണ്ട മറ്റൊരാളാണ് ഇതിന്റെ വിഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. മദ്യപാനത്തിന് ശേഷം വിശന്നപ്പോള്‍ കോഴിയെയുവാവ് പച്ചയ്ക്ക് കഴിക്കുകയായിരുന്നു.

സുഹൃത്തിനൊപ്പമിരുന്ന് മദ്യപിച്ച് ശേഷമായിരുന്നു ഇയാള്‍ കോഴിയെ ജീവനോടെ പച്ചയ്ക്ക് തിന്നത്. വീട്ടില്‍ കൊണ്ട് പോയി പാചകം ചെയ്ത് കഴിക്കാനാണ് ഇയാള്‍ കോഴിയെ വാങ്ങിയത്. എന്നാല്‍ വിശന്നതോടെ മദ്യത്തിന്റെ ലഹരിയില്‍ ഇയാള്‍ കോഴിയെ ജീവനോടെ തിന്നുകയായിരുന്നു. കോഴിയുടെ തൂവലുകള്‍ പൊളിച്ച ശേഷം ഇയാള്‍ രക്തവും കുടിച്ചു. കൂടെയുണ്ടായിരുന്ന യുവാവ് ബോധരഹിതനായി സമീപത്ത് കിടക്കുന്നതും വിഡിയോയില്‍ കാണാം.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW