Saturday, August 11, 2018 Last Updated 5 Min 16 Sec ago English Edition
Todays E paper
Ads by Google
Tuesday 07 Aug 2018 11.49 AM

ഞാനാണ് ഇവിടുത്തെ ജഡ്ജി, നീ വായടച്ചോണം! മിണ്ടാതിരിക്കാന്‍ പറഞ്ഞിട്ട് അനുസരിക്കാത്ത പ്രതിയുടെ വായില്‍ ടേപ്പൊട്ടിച്ച് ജഡ്ജി

uploads/news/2018/08/239600/tape-williams.jpg

ന്യൂയോർക്ക് : കോടതിയില്‍ ജഡ്ജി പറയുന്ന വാക്കുകള്‍ക്കിടയില്‍ കയറി പ്രതി സംസാരിച്ചാല്‍ എന്തായിരിക്കും ചെയ്യുക. മിണ്ടാതിരിക്കാൻ പറഞ്ഞിട്ടും അനുസരിക്കാത്ത പ്രതിയുടെ വായ നിവൃത്തിയില്ലാതെ ടേപ്പ് വെച്ച് ഒട്ടിക്കുകയായിരുന്നു. യുഎസിലെ ഒഹായോ സംസ്ഥാനത്തെ ക്ലീവ്‌ലാൻഡിലുള്ള കോടതി മുറിയിൽ ഏതാനും ദിവസങ്ങൾക്കു മുമ്പ് നടന്ന സംഭവത്തിന്‍റെ വീഡിയോ പുറത്തുവന്നു.

തട്ടിക്കൊണ്ടുപോകൽ, മോഷണം തുടങ്ങിയ കുറ്റങ്ങൾക്കു വിചാരണ നേരിട്ട ഫ്രാങ്ക്ലിൻ വില്യംസി(32)നുള്ള ശിക്ഷ തീരുമാനിക്കുന്നതിൽ വാദം നടക്കുകയായിരുന്നു. ഇടയ്ക്കു കയറി സംസാരിച്ചുകൊണ്ടിരുന്ന വില്യംസിനോട് ജഡ്ജി ജോൺ റൂസോ പലവട്ടം മിണ്ടാതിരിക്കാൻ ആവശ്യപ്പെട്ടു. വാദിഭാഗത്തിനു പറയാനുള്ളതു കേട്ടിട്ട് അവസരം തരാമെന്നും പറഞ്ഞു.

“ഞാനാണ് ഇവിടെ ജഡ്ജി, നീ നിന്‍റെ വായടച്ചോണം, എപ്പോഴാണ് സംസാരിക്കേണ്ടതെന്നു ഞാൻ പറയാം, അല്ലെങ്കിൽ വായിൽ തുണി തിരുകും” എന്നൊക്കെ ജഡ്ജി പറഞ്ഞെങ്കിലും വില്യംസ് കൂട്ടാക്കാതെ ഒച്ചവച്ചു. തുടർന്ന് ഇയാളുടെ വായ ടേപ്പ് വച്ച് ഒട്ടിക്കാൻ ജഡ്ജി ഉത്തരവിട്ടു. പോലീസുകാർ ചുവന്ന ടേപ്പ് ഒട്ടിച്ച് വില്യംസിനെ നിശബ്ദനാക്കി.തനിക്കു പറയാനുള്ളതു കേൾക്കാൻ കൂട്ടാക്കാത്തതുകൊണ്ടാണ് തുടർച്ചയായി ഒച്ചവച്ചതെന്നു വില്യംസ് പറഞ്ഞു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW