Friday, November 23, 2018 Last Updated 6 Min 24 Sec ago English Edition
Todays E paper
Ads by Google
Tuesday 07 Aug 2018 11.35 AM

പാര്‍ശ്വഫലങ്ങളില്ലാത്ത ചീവീട് ചിപ്‌സ്; വറുത്തതെങ്കിലും ആരോഗ്യത്തിന് ഉത്തമം

cricket-chips

വാഷിങ്ടണ്‍ : ശരീരത്തില്‍ കൊഴുപ്പടിയാന്‍ കാരണമാകുന്ന സ്‌നാക്ക്‌സുകളാണ് വറുത്ത ഭക്ഷണ സാധനങ്ങള്‍. എന്നാല്‍ നമുക്ക് ഏറെ പരിചിതമായ ഒരു ജീവിയെ വറുത്തെടുത്ത് സ്‌നാക്‌സായി കഴിക്കുന്നത് നല്ലതാണെന്നാണ് പുതിയ പഠനങ്ങളില്‍ കണ്ടെത്തിയിരിക്കുന്നത്. ഈ ജീവിയുടെ പേര് ചീവിട് എന്നാണ്. ചീവിടുകളെ ഭക്ഷണത്തിലുള്‍പ്പെടുത്തിയാല്‍ വയറിന് നല്ലതാണെന്ന് പഠനങ്ങള്‍. ചീവിടുകള്‍ പോലുള്ള പ്രാണികളിലടങ്ങിയിരിക്കുന്ന ഗട്ട്സ് ബാക്ടീരിയ ദഹന പ്രക്രിയ എളുപ്പമാക്കുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.

പ്രകൃതി സംരക്ഷണത്തില്‍ മുഖ്യ പങ്കുവഹിക്കുന്ന ഈ ജീവികള്‍ക്ക് മനുഷ്യരിലെ ദഹന പ്രക്രിയ എളുപ്പമാക്കാന്‍ കഴിയും. 18 മുതല്‍ 48 വയസ്സുവരെയുള്ള 20 പേരിലാണ് ഗവേഷകര്‍ പരീക്ഷണം നടത്തിയത്. നിയന്ത്രിതമായ പ്രാതലോ അല്ലെങ്കില്‍ 25 ഗ്രാം പൊടിച്ച ചീവിടോ ആണ് ഇവര്‍ക്ക് നല്‍കിയത്. രണ്ട് ആഴ്ചകള്‍ക്ക് ശേഷം നിയന്ത്രിത പ്രാതല്‍ കഴിച്ചവരില്‍ നിന്നും ചീവിട് പൊടി കഴിച്ചവര്‍ക്ക് ദഹനം എളുപ്പമായതായി ഗവേഷകര്‍ കണ്ടെത്തി. ഇത് സുസ്ഥിരമായ ഭക്ഷണശ്രോതസ്സായി കണക്കാക്കമെന്നും വാഷിങ്ടണ്‍ അടിസ്ഥാനമായുള്ള ശാസ്ത്ര മാസികയില്‍ പറയുന്നു.

പോപ്പ്കോണ്‍ പോലെ കറുമുറെ കഴിച്ചാലും മറ്റ് ഭക്ഷണങ്ങളെപ്പോലെയുള്ള ദഹന പ്രശ്നങ്ങള്‍ ഇവ ഉണ്ടാക്കില്ല. യൂറോപ്പിന്റെ പല ഭാഗങ്ങളിലും യുഎസിലും പ്രാണികളെ ഭക്ഷണമാക്കുന്നവര്‍ നിരവധിയാണ്. ഇതില്‍ പ്രൊട്ടീന്‍ അടങ്ങിയിരിക്കുന്നതിനാല്‍ പരമ്പരാഗത ഭക്ഷണങ്ങളിലും ഇത്തരം പ്രാണികള്‍ ഭക്ഷണമായി കടന്നു കൂടിയിട്ടുണ്ട്. രണ്ട് ദശലക്ഷത്തിലധികം ആളുകള്‍ നിത്യേന പ്രാണികളെ ഭക്ഷണങ്ങളാക്കുന്നുണ്ട്. അതേസമയം പ്രാണികള്‍ ഭക്ഷണമാക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. പ്രോട്ടീന്‍, വിറ്റാമിന്‍, മിനറല്‍ തുടങ്ങിയ ഗുണങ്ങളെല്ലാം പ്രാണികളിലുണ്ടെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW