Wednesday, June 12, 2019 Last Updated 33 Min 35 Sec ago English Edition
Todays E paper
Ads by Google
Tuesday 07 Aug 2018 11.29 AM

ഫോർട്ട്നൈറ്റ് ഗെയിം ആൻഡ്രോയിഡ് ഗെയിം പ്ളേസ്റ്റോറിൽ എത്തില്ല

uploads/news/2018/08/239596/Tech070818d.jpg

പ്രശസ്തമായ ഫോർട്ട്നൈറ്റ് ഗെയിം നേരിട്ട് പ്ലെസ്റ്റോറിൽ ലഭ്യമാകില്ല കമ്പനി സിഇഒ വ്യക്തമാക്കി. മാസങ്ങൾ കുറെയായി ഈ ഗെയിം റിലീസിന് വേണ്ടി ആൻഡ്രോയ്ഡ് ഉപഭോക്താക്കൾ കാത്തിരിക്കുന്നുണ്ട്. ദി വെർജ് വെബ്‌സൈറ്റിന് നൽകിയ ഒരു പ്രസ്താവനയിൽ ആണ് ഈ കാര്യം അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്.

പ്ലെസ്റ്റോറിൽ നിന്നും നേരിട്ട് ഈ ഗെയിം ഡൗൺലൊഡ് ചെയ്യാനോ ഇൻസ്റ്റാൾ ചെയ്യാനോ പറ്റില്ല. എന്നാൽ, ഇതിനായുള്ള ഗെയിം ലോഞ്ചർ, അല്ലെങ്കിൽ ഡൗൺലോഡർ ആപ്പ് ആയിരിക്കും ഡൗൺലൊഡ് ചെയ്യാനായി ലഭിക്കുക എന്നാണ് പ്രസ്താവനയിൽ പറയുന്നത്. ഗെയിം ഡൗൺലോഡ് ചെയ്യാനായി കമ്പനി വെബ്‌സൈറ്റ് സന്ദർശിക്കണം.

ഇത്തരത്തിൽ ആപ്പ് സ്റ്റോറിൽ നിന്നുള്ളതല്ലാതെ തേർഡ് പാർട്ടി ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാനുള്ള സൗകര്യം ഐഫോണിൽ ലഭ്യമല്ല. അതേസമയം, ആൻഡ്രോയിഡിൽ ഇത് ലഭ്യവുമാണ്. അതാണ് കമ്പനിയെ ഈ രീതിയിലുള്ള ഒരു തീരുമാനത്തിലേക്ക് എത്തിച്ചത്.

ആൻഡ്രോയിഡിൽ ഈ ഗെയിം എത്തുമ്പോൾ ഉപഭോക്താക്കളുമായി ഒരു ബന്ധം സ്ഥാപിക്കുന്നതിന് കൂടി വേണ്ടിയാണ് ഇത്തരത്തിൽ വെബ്സൈറ്റ് വഴിയുള്ള ഡൗൺലോഡിങ്ങ് എന്ന ഉപാധി വെച്ചിരിക്കുന്നത് എന്നും അദ്ദേഹം പറയുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW