തിരുവല്ല: കുമ്പസാര ലൈംഗീക പീഡന കേസ് പോലീസില്‍ നിന്നും മറച്ചു വെച്ചതില്‍ സഭയുടെ ഉന്നത നേതൃത്വത്തിനും പങ്കെന്ന് തെളിയുന്നു. നിരണം ഭദ്രാസനാധിപന്‍ യുഹോനോന് മാര്‍ ക്രിസോസ്റ്റിമോസും യുവതിയുടെ ബന്ധുക്കളുമായി നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്ത്. യുവതിയുടെ ഭര്‍ത്താവ് നല്കിയ പരാതി കൈപ്പറ്റിയതായി ഒപ്പിട്ട് രസീത് നല്കാന് പറ്റില്ലെന്ന് വ്യക്തമാക്കുന്നതാണ് ശബ്ദരേഖ.
നിലവിലെ നിയമപ്രകാരം പരാതി മറച്ചുവയ്ക്കാനാകില്ലെന്നും മെത്രാപ്പോലീത്താ പറയുന്നുണ്ട്. പോസ്കോ അടക്കമുള്ള നിയമങ്ങളെക്കുറിച്ച് വിശദീകരിച്ചാണ് പരാതി മുക്കിയത്. ഇതോടെ ഇരയുടെ കുടുംബം പോലീസിനെ സമീപിക്കും മുന്‍പ് സഭാ നേതൃത്വത്തില്‍ നിന്നും നീതി പ്രതീക്ഷിച്ച് സമീപിച്ചിരുന്നുവെന്ന് തെളിയുകയാണ്. സഭയില്‍ നിന്നും നീതി ലഭിക്കാതെ വന്നതോടെയാണ് പോലീസിനെ സമീപിക്കുന്നത്.
ശബ്ദരേഖയുടെ പ്രസക്തഭാഗങ്ങള്‍,
ഞാന്‍ ഇത് സ്വീകരിച്ചു. എന്റെ പരിധിക്കു ഉള്ളില്‍ നിന്നു എന്നാല്‍ കഴിയുന്ന നടപടി കുറ്റവാളികള്‍ക്ക് ബാവ തിരുമേനിയുമായി ആലോചിച്ചു, എന്നാല്‍ കഴിയുന്ന ശിക്ഷ വാങ്ങിച്ചു കൊടുക്കാം. തിരുമേനിയാണ് ഫൈനല്‍ തീരുമാനം എടുക്കേണ്ടത്. അവരില്‍ നിന്നും കേള്‍ക്കണം. റിപ്പോര്‍ട് എടുക്കണം. ഞാന്‍ ഇതില്‍ എഴുതി ഒപ്പിട്ടു തന്നാല്‍ ഞാന്‍ പോലീസ് സ്റ്റേഷനില്‍ കൊടുക്കണം എന്നാണ് ഇപ്പോഴത്തെ നിയമം. ഇല്ലെങ്കില്‍ അത് എനിക്ക് ബുദ്ധിമുട്ടാകും. മകന്റെ പിതാവിന്റെയും സഹോദരന്റെയും സാന്നിധ്യത്തിലാണ് ഞാന്‍ ഇത് സ്വീകരിച്ചത്. ഞാന്‍ ഒപ്പിട്ടു തന്നാല്‍ നിങ്ങള്‍ പോകുന്ന ഉടനെ ഞാന്‍ പോലീസ് സ്റ്റേഷനില്‍ അറിയിക്കേണ്ടതാണ്. അല്ലെങ്കില്‍ ഇത് ചെയ്തവരേക്കാളും കുറ്റം എനിക്കാണ്. ഇതിനൊരു ലീഗല്‍ സൈഡ് ഉണ്ട്. എന്ന് തിരുമേനി പറയുന്നു.
ഞാന്‍ പട്ടക്കാര്ക്കെതിരെ കേസുമായി പോകുമ്പോള്‍ സഭയില്‍ എവിടെയെങ്കിലും പരാതിപ്പെട്ടോ എന്ന് ചോദ്യം വരും എന്ന് ഭര്‍ത്താവ് പറയുന്നു. അതിന്റെ തെളിവായി മാത്രമാണ് അല്ലാതെ തിരുമേനിയെ സാക്ഷി അക്കാനല്ലെന്നു പറയുന്നുണ്ട്. തന്നെ വിസ്താറിച്ചാല് വന്നു സ്ക്ഷ്യം പറഞ്ഞാല്‍ പോരെ എന്ന് തിരുമേനി തിരിച്ചു ചോദിക്കുന്നു.
തിരുമേനി അതിനു ബുദ്ധിമുട്ടില്ലെങ്കില്‍ തനിക്കു പ്രശനം ഇല്ല. തിരുമേനിയെ വിശ്വാസം ഇല്ലാഞ്ഞിട്ടല്ല. എന്ന് ഭര്‍ത്താവ് പറയുന്നു. നിങ്ങളുടെ കുടുമ്പത്തിന്റ ബുദ്ധിമുട്ടു താന്‍ മനസിലാക്കുന്നു. അതുകൊണ്ടല്ലേ എപ്പോള്‍ വേണമെങ്കിലും വന്നു കണ്ടോളാന്‍ അനുമതി തന്നിരിക്കുന്നത്.
നിന്റെയും കുടുമ്പത്തിന്റെയും വേദന മനസിലാകുന്നു കാര്യങ്ങള്‍ അന്വേഷിച്ചു നടപടി എടുക്കും. ഇത് മൂടിവച്ചിട്ടു തനിക്കു ഒന്നും നേടാനില്ല. ഞാന്‍ ദൈവ മുന്‍പാകെ അങ്ങനെ ചെയ്യുന്നത് ശരിയുമല്ല. ഞാന്‍ അത് വിശ്വസിക്കുന്നു എന്ന് ഭര്‍ത്താവ് മറുപടി പറയുന്നു. പോക്സോ നിയമം കൂടി വരുന്നതിനാല്‍ കുറ്റം മറച്ചുവച്ചു എന്നുകണ്ടാല്‍ തിരുമേനിയും ശിക്ഷിക്കപ്പെടും എന്ന് തിരുമേനിക്ക ഒപ്പമുള്ളയാള്‍ പറയുന്നു. അവരെക്കാള്‍ വലിയ ശിക്ഷ തനിക്കു കിട്ടുമെന്ന് തിരുമേനിയും പറയുന്നുണ്ട് തിരുമേനിയെ ശിക്ഷിക്കുകയല്ല തന്റെ ലക്ഷ്യമെന്നു ഭര്‍ത്താവ് പറയുന്നു. തന്റെ പരിധിയില്‍ നിന്നും ചെയാവുന്നതിന്റ പരമാവധി ചെയ്യാമെന്ന് തിരുമേനി ഉറപ്പു കൊടുക്കുന്നു.